ENTERTAINMENTBOLLYWOODBREAKING NEWSNATIONAL

എന്റേയും കുടുംബത്തിന്റേയും ജീവന് ഭീഷണിയെന്ന് റിയ ചക്രബര്‍ത്തി

തനിക്കും കുടുംബത്തിനും ഭീഷണിയെന്ന് നടി റിയ ചക്രബര്‍ത്തി. മാധ്യമങ്ങള്‍ തന്റെ വീടിന്റെ മുന്നില്‍ തമ്പടിച്ച് നില്‍ക്കുന്നതിന്റേയും തന്റെ പിതാവിനെ വളയുന്നതിന്റേയും വീഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു റിയയുടെ പ്രതികരണം. പോലീസിനേയും കേസ് അന്വേഷിക്കുന്ന സംഘത്തേയും അറിയിച്ചെങ്കിലും യാതൊരു സഹായവും ലഭിച്ചില്ലെന്നും റിയ പറയുന്നു. തന്റേയും കുടുംബത്തിന്റേയും ജീവന് ഭീഷണിയുണ്ടെന്നും റിയ പറയുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സിബിഐ റിയയെ ചോദ്യം ചെയ്യാനിരിക്കുകയാണ്.
‘ഇതാണ് എന്റെ വീടിന്റെ പുറത്തെ അവസ്ഥ, ആ കയറി വരുന്നത് എന്റെ അച്ഛന്‍ ഇന്ദ്രജിത്ത് ചക്രവര്‍ത്തിയാണ്. അദ്ദേഹം മുന്‍ സൈനികനാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരേയും സിബിഐ സംഘത്തേയും കാണുന്നതിനും മറ്റുമായി ഞങ്ങള്‍ക്ക് പുറത്ത് പേകേണ്ടതുണ്ട്. പക്ഷെ ഇതാണ് പുറത്തെ സാഹചര്യം” റിയ പറയുന്നു. താന്‍ താമസിക്കുന്ന ബില്‍ഡിങ്ങിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ മാധ്യമങ്ങള്‍ കൈയ്യേറ്റം ചെയ്തതായും റിയ പറയുന്നുണ്ട്.
എന്റേയും എന്റെ കുടുംബത്തിന്റേയേും ജീവിതത്തിന് ഭീഷണിയുണ്ട്. ഞങ്ങള്‍ പോലീസിനെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ യാതൊരു സഹായവും ലഭിച്ചില്ല. കേസ് അന്വേഷിക്കുന്ന സംഘത്തേയും അറിയിച്ചിരുന്നു. അവിടുന്നും സഹായമൊന്നും ലഭിച്ചില്ല. എങ്ങനെയാണ് ഈ കുടുംബം ജീവിക്കുക റിയ ചോദിക്കുന്നു.
”ഞങ്ങള്‍ സഹായം മാത്രമാണ് ആവശ്യപ്പെടുന്നത്. അന്വേഷണ ഏജന്‍സികളുമായി സഹകരിക്കുന്നതിന് വേണ്ടിയാണ്. മുംബൈ പൊലീസ് , നിങ്ങള്‍ ദയവായി ഞങ്ങള്‍ക്കു സംരക്ഷണം നല്‍കണം, എങ്കില്‍ മാത്രമാണ് അന്വേഷണ ഏജന്‍സികളുമായി സഹകരിക്കാന്‍ കഴിയൂ.”റിയ പറയുന്നു.
അതേസമയം റിയക്കെതിരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കേസെടുത്തിട്ടുണ്ട്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ മയക്കുമരുന്ന് ഉപയോഗവും പരിശോധിക്കുന്നുണ്ട്. നേരത്തെ റിയയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുശാന്തിന്റെ പിതാവ് രംഗത്ത് എത്തിയിരുന്നു. എന്നാല്‍ കേസുമായി സഹകരിക്കുന്നുണ്ടെന്നാണ് റിയ വ്യക്തമാക്കുന്നത്.

Related Articles

Back to top button