നടി റിയ ചക്രബർത്തി ഓഗസ്റ്റ് ഏഴിന് ഹാജരാകണം; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ്

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടിയും താരത്തിന്റെ കാമുകിയുമായ റിയ ചക്രബർത്തിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്.ഓഗസ്റ്റ് ഏഴ് വെള്ളിയാഴ്ച ഹാജരാകാനാണ് റിയയ്ക്ക് നിർദേശം നൽകിയിരിക്കുന്നത്.കള്ളപ്പണം വെളുപ്പിക്കൽ സംശയത്തിന്റെയും സുശാന്ത് സിംഗ് രാജ്പുത്തിന്‌ ഫണ്ട് വ്യക്തിഗത ആവശ്യങ്ങൾക്കായി റിയ ഉപയോഗിച്ചുവെന്ന സംശയത്തിന്റെയും അടിസ്ഥാനത്തിൽ നൽകിയ പരാതിയിലാണ് റിയയോട് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്.റിയയുടെ ചാർട്ടേർഡ് അക്കൗണ്ടിനോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.