BREAKING NEWSKERALA

കേരളത്തിന് 65,000 കോടിയുടെ റോഡുകള്‍; കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1,967 കോടി

ന്യൂഡല്‍ഹിഛ കേരളത്തിനും ബംഗാളിനും പ്രത്യേക ഊന്നല്‍ നല്‍കി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍!. കേരളത്തിന് 65,000 കോടിയുടെ റോഡുകള്‍. 600 കിലോ മീറ്റര്‍ മുംബൈ -– കന്യാകുമാരി പാത. മധുര -– കൊല്ലം ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ ദേശീയപാത വികസനത്തിന് 1.03 ലക്ഷം കോടിയുടെ പദ്ധതി. ആരോഗ്യമേഖലയ്ക്ക് വിഹിതം കൂട്ടിയതായും ധനമന്ത്രി വ്യക്തമാക്കി. 2.23 ലക്ഷം കോടിയാണ് വകയിരുത്തിയിരിക്കുന്നത്. മുന്‍വര്‍ഷത്തേതില്‍ നിന്ന് 137 % വര്‍ധനയുണ്ട്. കോവിഡ് വാക്‌സീന്‍ വിതരണത്തിനായി 35,000 കോടി രൂപ വകയിരുത്തി.
കോവിഡ് പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. രണ്ട് വാക്‌സീനുകള്‍ കൂടി ഉടന്‍ വിപണിയിലെത്തും. ആഗോള സമ്പദ്ഘടന തകര്‍ന്നപ്പോഴും ഇന്ത്യ പിടിച്ചുനിന്നു. പുതിയ യുഗത്തില്‍ ഇന്ത്യ പ്രതീക്ഷയുടെ വെളിച്ചമാകും. ആത്മനിര്‍ഭര്‍ ഭാരത് തുടരും. സ്വയംപര്യാപ്തതയില്‍ ഊന്നിയുള്ള പരിപാടികള്‍ തുടരും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി. പൂര്‍ണമായും ഡിജിറ്റലായ ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. ബജറ്റ് കോപ്പി വിതരണവും ഡിജിറ്റലായിട്ടാണ്.

Related Articles

Back to top button