തൃശൂര്‍: കാലടി ശ്രീ ശങ്കര കോളേജ് വിദ്യാര്‍ഥിനികളുടെ ഫോട്ടോകള്‍ അശ്ലീല ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളില്‍ പങ്കുവെച്ച മുന്‍ വിദ്യാര്‍ത്ഥി നേതാവിനെതിരെ കൂടുതല്‍ പേര്‍ പൊലീസില്‍ പരാതി നല്‍കിയേക്കും. കോളേജിലെ വിദ്യാര്‍ത്ഥിനികളില്‍ ഒരാളുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയുടെ ചിത്രവും കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ രോഹിത് അശ്ലീല ഗ്രൂപ്പുകളില്‍ പങ്കുവെച്ചെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
അതേസമയം രോഹിത് എസ്എഫ്‌ഐ നേതാവ് അല്ലെന്ന് എസ്എഫ്‌ഐ ജില്ലാ നേതൃത്വം അറിയിച്ചു. ക്യാമ്പസില്‍ പഠിക്കുന്ന കാലത്ത് പോലും എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ രോഹിത് പ്രവര്‍ത്തിച്ചിട്ടില്ലെന്നും എസ്എഫ്‌ഐ ജില്ലാ നേതൃത്വം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. വിഷയത്തില്‍ എസ്എഫ്‌ഐക്കെതിരെ പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് കെഎസ്യു അടക്കം പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍.
77 Less than a minute