BREAKING NEWSKERALALATEST

അധികാരം പങ്കിട്ടെടുക്കാനുള്ള കുറുക്കുവഴിയായി മാറരുത് കമ്യൂണിസ്റ്റ് പാര്‍ട്ടി; വിവാദത്തിരി കൊളുത്തി പന്ന്യന്റെ മകന്റെ എഫ്ബി പോസ്റ്റ്

കണ്ണൂര്‍: ജോസ് കെ. മാണിയെ മുന്നണിയിലെടുക്കുന്നതില്‍ സി.പി.ഐ. നിശ്ശബ്ദമാകുമ്പോള്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിന്റെ മകന്റെ എഫ്.ബി. പോസ്റ്റ് വിവാദമാകുന്നു.
സി.പി.ഐ. കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ രൂപേഷ് പന്ന്യന്‍ ആണ് ഒളിയമ്പുമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ‘അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ക്കായുള്ള കുറുക്കുവഴിയിലെ യാത്രക്കാരോട് തോളോട് തോള്‍ ചേര്‍ന്ന് യാത്ര ചെയ്യേണ്ടിവരുമ്പോഴും കലഹിച്ചു തുടങ്ങട്ടെ തുറന്നെഴുത്തിന്റെ ഈ അധ്യായം’ എന്നു പറഞ്ഞാണ് ദീര്‍ഘമായ പോസ്റ്റ് അവസാനിക്കുന്നത്.
മരണംവരെ അച്യുതമേനോനെയും വെളിയം ഭാര്‍ഗവനെയും പോലെ നന്മമനുഷ്യരായി ജീവിക്കുക എന്നത് മനസ്സിലാവാത്തവരുടെ കൈകളിലെ പാവയായി മാറരുത് കമ്യൂണിസ്റ്റ് പാര്‍ട്ടി. എം.പി. ആകാനും എം.എല്‍.എ. ആകാനും മന്ത്രിയാകാനുമായി മാത്രം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേക്കേറുന്നവര്‍ കമ്യൂണിസ്റ്റായി, കോണ്‍ഗ്രസായി, പിന്നെ ബി.ജെ.പി. ആകുന്നവരുടെ നിരയിലെ കണ്ണികളായി മാറാനിരിക്കുന്നവരാണ്. വിശപ്പില്ലാത്തവന് അധികാരം പങ്കിട്ടെടുക്കാനുള്ള കുറുക്കുവഴിയായി മാറരുത് കമ്യൂണിസ്റ്റ് പാര്‍ട്ടി അദ്ദേഹം കുറിക്കുന്നു.

ചില തുറന്നെഴുതലുകൾകാലം കാതോർത്തു നില്ക്കുന്ന കനൽ തരികളാണ് …അടച്ചു വെച്ച ജാലകങ്ങൾക്കപ്പുറത്ത് എരിഞ്ഞു തീരേണ്ടതല്ലആ…

Roopesh Pannian ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಅಕ್ಟೋಬರ್ 16, 2020

Related Articles

Back to top button