BUSINESSBUSINESS NEWS

റൂട്ട്‌സ് ഒ ടി ടി പ്ലാറ്റ് ഫോമിന് തുടക്കം

കൊച്ചി : സിനിമയും സംസ്‌കാരവും പ്രകൃതിയും ചേര്‍ന്ന ആദ്യത്തെ ഒ ടി ടി പ്ലാറ്റ്‌ഫോം റൂട്ട്‌സ് പ്രശസ്ത കഥാകത്തും സംവിധായകനുമായ എം.ടി. വാസുദേവന്‍ നായര്‍ തുടക്കം കുറിച്ചു.
സിനിമ , വെബ് സീരിസ് , ഡോക്യുമെന്ററി, ഷോര്‍ട്ട്‌സ് ഫിലിംസ്, റിയാലിറ്റി ഷോകള്‍, ഇന്റര്‍വ്യു തുടങ്ങിയ കലയുടെ പുതിയ ആവിഷ്‌കാരങ്ങള്‍ ലോക മലയാളി പ്രേഷകര്‍ക്ക് സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് റൂട്ട്‌സ്.
പ്രശസ്ത എഴുത്തുകാരുടെ രചനകള്‍ക്ക് ഗൃശ്യഭാഷ നല്‍കുക, മലയാളികള്‍ക്ക് മുന്നില്‍ ലോകസിനിമയുടെ വാതായനം തുറക്കുക , പ്രാദേശിക ഭാഷാ ച്ിത്രങ്ങളും കലാരൂപങ്ങളും പ്രേഷകരിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളും റൂട്ട്‌സിനുണ്ട്. ലോക ക്ലാസിക് സിനിമകളും മലയാളത്തിലെ പഴിയ ഹിറ്റി സിനിമകളും ഈ പ്ലാറ്റ് ഫോമിലൂടെ കാണാന്‍ സാധിക്കും. റൂട്ട്‌സ് പ്ലാറ്റ്‌ഫോമിന്റെ ലോഗോ പ്രകാശനം നടന്‍ ജയാറാമും പാര്‍വതിയും നിര്‍വഹിച്ചു. കാളിദാസ് ജയറാം നായകനായ ബാക്ക് പാക്കേഴ്‌സ് എന്ന സിനിമയാകും ഈ മാസം അഞ്ചിന് റൂട്ട്‌സ് പ്ലാറ്റ്‌ഫോമില്‍ ആദ്യമെത്തുക. ഡോ. സേതുവാര്യര്‍
,ഡോ. ആശാ നായര്‍ (ഡയറക്ടര്‍) , സംവിധായകന്‍ ജയരാജ് (എം.ഡി) ഷിഹാന്‍ ബാഷി എ്ന്നിവരാണ് റൂട്ട്‌സി്‌ന്റെ അണിയറ ശില്‍പ്പികള്‍.

Related Articles

Back to top button