മലയാള ചലച്ചിത്ര നടി റോഷ്ന ആന്‍ റോയിയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസും വിവാഹിതരാകുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ഇവര്‍ തന്നെയാണ് വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്.
വര്‍ഷങ്ങള്‍ നീണ്ട പ്രണയബന്ധത്തിന് ശേഷമാണ് വിവാഹിതരാകുന്നതെന്ന് റോഷ്ന പറഞ്ഞു. ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് റോഷ്ന. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, സുല്‍, ധമാക്ക തുടങ്ങിയവയാണ് താരത്തിന്റെ മറ്റ് ചിത്രങ്ങള്‍.
അങ്കമാലി ഡയറീസ്, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് കിച്ചു. അങ്കമാലി ഡയറീസിലെ പോത്ത് വര്‍ക്കി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന അജഗജാന്തരം എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.