AUTOFOUR WHEELER

ബുള്ളറ്റിനും ഇനി ‘ ആപ്പ്’ \

ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് നിലവിലെ ഉപഭോക്താക്കള്‍ക്കും ഭാവിയില്‍ ബൈക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി മൊബൈല്‍ ആപ്പ് അവതരിപ്പിച്ചു. അടിയന്തിര സാഹചര്യങ്ങളില്‍ റോഡ്‌സൈഡ് അസിസ്റ്റ് ലഭ്യമാക്കാനും അപ്ലിക്കേഷന്‍ സഹായിക്കും. ഉപഭോക്താക്കളുടെ ഷോറൂമുകളിലേക്കും സര്‍വീസ് സെന്ററുകളിലേക്കുമുള്ള അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുകയാണ് കമ്പനി ആപ്പിലൂടെ ലക്ഷ്യമിടുന്നത്.
ഈ ആപ്ലിക്കേഷന്‍ വഴി ബൈക്ക് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇഷ്ടപ്പെട്ട വേരിയന്റും കളര്‍ ഓപ്ഷനുകളും നല്‍കി ഇഷ്ടമുള്ള മോഡല്‍ ആപ്പ് വഴി തിരഞ്ഞെടുക്കാനാകും. പണമടക്കാനുള്ള സൗകര്യവും അപ്ലിക്കേഷനില്‍ നല്‍കിയിട്ടുണ്ട്.
ആപ്പില്‍ ബുക്ക് ചെയ്ത ശേഷം തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പില്‍ നിന്ന് ബൈക്ക് ഡെലിവറി ചെയ്യാം. റോയല്‍ എന്‍ഫീല്‍ഡ് റൈഡുകള്‍ക്കും ഇവന്റുകള്‍ക്കും സ്വയം രജിസ്റ്റര്‍ ചെയ്യാനും പുതിയ ആപ്ലിക്കേഷന്‍ ആളുകള്‍ക്ക് അവസരം നല്‍കുന്നു. സര്‍വീസ് ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് മറ്റൊന്ന്.
വാഹനത്തിെന്റ കംപ്ലയിന്റുകള്‍ രേഖപ്പെടുത്തി വാഹനം സര്‍വീസിനായി ബുക്ക് ചെയ്യാം. ഇതിനുശേഷം ബൈക്ക് സര്‍വീസ് സെന്ററില്‍ നല്‍കിയാല്‍ മതിയാകും. സര്‍വീസ് സ്റ്റേഷനുകളില്‍ പിക്ക് അപ്പ്‌ഡ്രോപ്പ് സൗകര്യങ്ങളും റോയല്‍ എന്‍ഫീല്‍ഡ് നല്‍കുന്നുണ്ട്. കൂടാതെ ചെറിയ പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കാനും അടുത്ത സവാരിക്ക് തയ്യാറാകാനും സഹായിക്കുന്ന ഡിഐവൈ ഗൈഡുകള്‍ ആപ്പുവഴി പരിശോധിക്കാനാകും.
ഉപഭോക്താക്കളുടെ സുരക്ഷയും സൗകര്യവും ലക്ഷ്യമിട്ട് വീട്ടിലെത്തി വാഹനം സര്‍വ്വീസ് ചെയ്യുന്ന പദ്ധതിയായ സര്‍വീസ് ഓണ്‍ വീല്‍സ് കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു. അംഗീകൃതവും വിശ്വസനീയവും തടസരഹിതവുമായ സേവനമാണ് സര്‍വീസ് ഓണ്‍ വീല്‍സിന്റെ ലക്ഷ്യം. ഇതിനായി പ്രത്യേകം നിര്‍മ്മിച്ച സര്‍വീസ് ഓണ്‍ വീല്‍സ് മോട്ടോര്‍ സൈക്കിളുകള്‍ ഉപഭോക്താവിന്റെ വീട്ടുപടിക്കലെത്തും. സുരക്ഷിതവും എളുപ്പവും തടസങ്ങളില്ലാത്തതുമായ സര്‍വീസ് അനുഭവം ലക്ഷ്യമിട്ടാണ് പുതിയ ഉപഭോക്തൃ സൗഹൃദ പദ്ധതി. ഇതിനായി രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളിലായി 800 സര്‍വീസ് ഓണ്‍ വീല്‍സ് യൂണിറ്റുകളാണ് റോയല്‍ എന്‍ഫീല്‍ഡ് വിന്യസിച്ചത്.

Related Articles

Back to top button