BUSINESSBUSINESS NEWS

വിദേശ വിപണികളിലെ ചലനങ്ങള്‍ ഇന്ത്യന്‍ റബര്‍ വിപണിയെ സ്വാധീനിച്ചേക്കും.

കൊച്ചി: വര്‍ധിക്കുന്ന കോവിഡ്19 വ്യാപനം ലോക സമ്പദ് വ്യവസ്ഥയുടെ വീണ്ടടുപ്പിനെ ബാധിക്കുന്ന സാഹചര്യത്തില്‍ പോയ വാരം ആദ്യം സ്വാഭാവിക റബര്‍ വിപണിയില്‍ സമ്മര്‍ദ്ദം അനുഭവപ്പെട്ടു. എന്നാല്‍ ഏഷ്യയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള സാന്‍ഗ്വിന്‍ ഫാക്ടറി കണക്കുകള്‍ ആശ്വാസദായകമായിരുന്നതിനാല്‍ ഉല്‍പന്നത്തിന് വിപണിയില്‍ ലാഭമുണ്ടാക്കാന്‍ കഴിഞ്ഞു. ചൈനയില്‍ നിന്നും യുഎസില്‍ നിന്നുമുള്ള സാമ്പത്തിക വിവരങ്ങള്‍ പ്രതീക്ഷിക്കുന്ന ഈ വാരം കോവിഡ് കേസുകളുടെ പുത്തന്‍ ഉയിര്‍പ്പ് വിപണിയെ ബാധിച്ചേക്കാം. ക്രൂഡോയില്‍ വിലയിലെ ഏറ്റക്കുറച്ചിലുകളും വിപണിയെ സ്വാധീനിക്കുന്ന ഘടകമാണ്. ഉല്‍പാദനം കുറഞ്ഞ സമയം ആയതിനാലും ഡിമാന്റില്‍ കുറവില്ലാത്തതിനാലും ഇന്ത്യന്‍ വിപണിയില്‍ സ്വാഭാവിക റബറിന്റെ വ്യാപാരം ഉറച്ചതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വാഭാവിക റബര്‍ ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന കേരളത്തില്‍ നിയമസഭാ തെഞ്ഞെടുപ്പ് അവധി കാരണം ഹ്രസ്വമായ ഈയാഴ്ച വിദേശ വിപണികളിലെ ചലനങ്ങള്‍ വിപണിയെ സ്വാധീനിച്ചേക്കുമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റ് റിസര്‍ച്ച് അനലിസ്റ്റ് അനു വി പൈ അഭിപ്രായപ്പെട്ടു.

Related Articles

Back to top button