LATESTNEWSWORLD

230 ദശലക്ഷം വര്‍ഷം പഴക്കമുള്ള 236 കാരറ്റ് കളര്‍ ഡയമണ്ട് റഷ്യയില്‍ കണ്ടെത്തി

മോസ്‌കോ: ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമുള്ള കളര്‍ ഡയമണ്ടുകളില്‍ ഒന്ന് കണ്ടെത്തിയിരിക്കുകയാണ് റഷ്യ. 236 കാരറ്റുള്ള പരുക്കന്‍ സ്വഭാവമുള്ള വജ്രമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. റഷ്യയില്‍ ഇതുവരെ ഖനനം ചെയ്തതില്‍ ഏറ്റവും വലിയ കളര്‍ ഡയമണ്ടാണിത്. ലോകത്തെ തന്നെ ഏറ്റവും വലിയ വജ്ര നിര്‍മ്മാതാക്കളായ അല്‍റോസയാണ് ഇത്തരം വജ്രം കണ്ടെത്തിയിരിക്കുന്നത്.
റഷ്യയുടെ വടക്കു ഭാഗത്തായുള്ള അനബര്‍ നദിയിലുള്ള എബ്ലെയാഖ് ഭാഗത്തു നിന്നുമാണ് ഈ അമൂല്യം രത്‌നം കണ്ടെത്തിയിരിക്കുന്നത്. ഈ വജ്രത്തിന് ഏതാണ്ട് 120 മുതല്‍ 230 ദശലക്ഷം വര്‍ഷം വരെ പഴക്കമുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ചുവപ്പു കലര്‍ന്ന മഞ്ഞനിറമാണ് ഈ വജ്രത്തിനുള്ളത് എന്നാണ് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതികഠിന ശൈത്യമേഖലയായ റഷ്യയിലെ വടക്കന്‍! പ്രവശ്യയില്‍ സ്ഥിതി ചെയ്യുന്ന ഈ നിക്ഷേപത്തിന്റെ വികസനം സാധാരണയായി വേനല്‍ക്കാലത്ത് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അതിനാലാണ് ഇത്രയധികം വര്‍ഷം ഇതിന് പഴക്കമുണ്ടാകുമെന്ന് വിലയിരുത്തുന്നത്.
അസാധാരണമായാണ് ഇത്തരത്തിലുള്ള കളര്‍ വജ്രങ്ങള്‍ കണ്ടെത്താറുള്ളത് എന്ന് അല്‍റോസയുടെ കട്ടിങ് ആന്റ് പോളിഷിങ് മേധാവി പവേല്‍ വിനിഖിന്‍ പറഞ്ഞു.
ഇനി ഈ വജ്രം പരുക്കന്‍ രൂപത്തില്‍ തന്നെ സൂക്ഷിക്കുമോ അതോ വില്‍ക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. നിലവില്‍ 47 ഃ 24 ഃ 22 മില്ലീമീറ്റര്‍ അളവുള്ളതാണ് ഈ പരുക്കന്‍ രത്‌നം.
ഇതാദ്യമായാല്ല ഇത്തരത്തില്‍ ഒരു കളര്‍ ഡയമണ്ട് കണ്ടെത്തിയിരിക്കുന്നത്. 2017ല്‍ ഇത്തരത്തില്‍ മൂന്ന് രത്‌നങ്ങള്‍ കണ്ടെത്തിയിരുന്നു. മഞ്ഞ, പിങ്ക്, പര്‍പ്പിള്‍ എന്നീ നിറങ്ങളിലുള്ള രത്‌നങ്ങളാണ് അന്ന് കണ്ടെത്തിയിരുന്നത്.

Tags

Related Articles

Back to top button
Close