ENTERTAINMENTTAMIL

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവഗുരുതരം

ചെന്നൈ: പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരമെന്ന് ആശുപത്രി റിപ്പോര്‍ട്ട്. കോവിഡ് ബാധയെ തുടര്‍ന്ന് ഓഗസ്റ്റ് അഞ്ചിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് എസ്പി യുടെ ആരോഗ്യസ്ഥിതി വഷളായത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിക്കുകയാണെന്നും ആശുപത്രി ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ചെന്നൈയിലെ എംജിഎം ഹെല്‍ത്‌കെയര്‍ ആശുപത്രിയിലാണ് ബാലസുബ്രഹ്മണ്യം. എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതായി മകന്‍ ചരണ്‍ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു,. ശ്വാസകോശ സംബന്ധമായ അസുഖം അലട്ടുന്ന അദ്ദേഹം വെന്റിലേറ്ററില്‍ തുടരുമെന്നുമായിരുന്നു മകന്‍ അറിയിച്ചത്.

Related Articles

Back to top button