തിരുവനന്തപുരം: ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഒന്‍പത് മണിക്കാണ് നയപ്രഖ്യാപന പ്രസംഗം.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനപ്രിയമായ പലപ്രഖ്യാപനങ്ങളും പ്രസംഗത്തിലുണ്ടാകും. കാര്‍ഷിക നിയമഭേദഗതിയെ വിമര്‍ശിക്കുന്ന ഭാഗം പ്രസംഗത്തിന്റെ കരടിലുണ്ടെങ്കിലും ഗവര്‍ണ്ണര്‍ തിരുത്തല്‍ ആവശ്യപ്പെട്ടിരുന്നില്ല.
ഈ ഭാഗം ഗവര്‍ണ്ണര്‍ വായിക്കാന്‍ തന്നെയാണ് സാധ്യത. സഭയില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് എട്ടരക്ക് ചേരുന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനമെടുക്കും. സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയമടക്കം ഈ സഭാ സമ്മേളനകാലയളവില്‍ ചര്‍ച്ചക്ക് വരും. 15നാണ് ബജറ്റ്