BREAKING NEWSKERALALATEST

ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍

തിരുവല്ല: ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത മാര്‍ത്തോമ്മാ സഭയുടെ അധ്യക്ഷനാകും. ചൊവ്വാഴ്ച നടന്ന എപ്പിസ്‌കോപ്പിക്കല്‍ സിനഡിന്റെതാണ് തീരുമാനം.
നവംബര്‍ 14ന് രാവിലെ എട്ടിന് തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് സ്ഥാനാരോഹണവും തുടര്‍ന്ന് അനുമോദന സമ്മേളനവും നടക്കും. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുടെ മരണശേഷം തിയഡോഷ്യസിനായിരുന്നു സഭാധ്യക്ഷന്റെ ചുമതല. ഈ വര്‍ഷം ആദ്യമാണ് സഫ്രഗന്‍ മെത്രാപ്പൊലീത്തയായി തിരഞ്ഞെടുത്തത്. കൊല്ലം പെരുനാട് അഷ്ടമുടി കിഴക്കേ ചക്കാലയില്‍ ഡോ. കെ. ജെ. ചാക്കോയുടെയും മറിയാമ്മയുടെയും മകനാണ്.

Related Articles

Back to top button