LATESTNATIONAL

സച്ചിന്റെ പരാതി പരിശോധിക്കാന്‍ പ്രിയങ്ക ഉള്‍പ്പെട്ട മൂന്നംഗ സമിതി

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ പാര്‍ട്ടിയില്‍ കലാപം ഉയര്‍ത്തിയ സച്ചിന്‍ പൈലറ്റിന്റെ പരാതി പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. പ്രിയങ്കാഗാന്ധി, അഹമ്മദ് പാട്ടേല്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് സമിതി.
പാര്‍ട്ടിയിലേക്ക് തിരിച്ചുവന്ന സച്ചിന്‍ പൈലറ്റ് ഉയര്‍ത്തിയ പരാതികള്‍ പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിക്കുമെന്ന് സോണിയ ഗാന്ധി ഉറപ്പുനല്‍കിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായി സച്ചിന്‍ പൈലറ്റ് നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ഒടുവിലാണ് ആഴ്ചകളോളും നീണ്ട രാഷ്ട്രിയ പ്രതിസന്ധിക്ക് വിരാമമായത്.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുരഞ്ജന നീക്കങ്ങള്‍ക്ക് വഴങ്ങിയ സച്ചിന്‍ പൈലറ്റും എംഎല്‍എമാരും പാര്‍ട്ടിയിലേക്ക് തിരിച്ചുവരികയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker