NATIONALNEWS

കേന്ദ്ര സര്‍ക്കാരിനെ കക്ഷി ചേര്‍ക്കണം; അയോഗ്യതാ കേസില്‍ സച്ചിന്‍ പൈലറ്റിന്റെ ആവശ്യം അംഗീകരിച്ച് കോടതി

 


രാജസ്ഥാനില്‍ അയോഗ്യതാ കേസില്‍ ഹൈക്കോടതി വിധി പ്രസ്താവിക്കാനിരിക്കെ അപ്രതീക്ഷിത നീക്കവുമായി വിമത കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. കേസില്‍ കേന്ദ്ര സര്‍ക്കാരിനെ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് ഹര്‍ജി നല്‍കി. അസാധാരണ നടപടിയിലൂടെ ഹൈക്കോടതി ഇത് അംഗീകരിച്ചു.

സ്പീക്കര്‍ നല്‍കിയ അയോഗ്യതാ നോട്ടീസിന് എതിരെ സച്ചിന്‍ പൈലറ്റും കൂടെയുള്ള എംഎല്‍എമാരും നല്‍കിയ ഹര്‍ജിയില്‍ വിധി പറയാനിരിക്കെയാണ്, പുതിയ അപേക്ഷയുമായി സച്ചിന്‍ വീണ്ടും കോടതിയില്‍ എത്തിയത്. ഇത് അംഗീകരിച്ച കോടതി കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന് വിഷയം പഠിക്കുന്നതിനായി പതിനഞ്ചു മിനിറ്റ് നേരത്തേക്കു നടപടികള്‍ നിര്‍ത്തിവച്ചു.

സച്ചിന്‍ പൈലറ്റ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ സിപി ജോഷി നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. ഹൈക്കോടതിക്കു ഹര്‍ജിയില്‍ വിധി പറയാമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. ഇതിനെത്തുടര്‍ന്നു ഇന്നു വിധിപറയാനിരിക്കെയാണ് പുതിയ നീക്കം.

Related Articles

Back to top button