ENTERTAINMENTMALAYALAM

ഡബ്ബിള്‍ മീനിംഗ് ജോക്കുകളൊന്നും എനിക്ക് പെട്ടെന്ന് പിടികിട്ടില്ല; സായ് പല്ലവി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സായ് പല്ലവി. സമൂഹമാധ്യമങ്ങളില്‍ അധികം സജീവമല്ലെങ്കിലും സായ് പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വേഗന്ന് തന്നെ വൈറലാകാറുണ്ട്. ഇപ്പോഴിതാ സായ് പങ്കുവെച്ച പഴയകാല ഓര്‍മ്മകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
‘ട്യൂബ് ലൈറ്റ്’ എന്ന് ആളുകള്‍ തന്നെ വിളിക്കാറുണ്ടെന്നും അതിന് കാരണം പലപ്പോഴും തമാശകള്‍ കേട്ടാലും തനിക്ക് പെട്ടെന്ന് മനസ്സിലാവാത്തത് ആണെന്നും സായ് പല്ലവി പറയുന്നു. ‘പ്രത്യേകിച്ചും, ഡബ്ബിള്‍ മീനിംഗ് ജോക്കുകളൊന്നും എനിക്ക് പെട്ടെന്ന് പിടികിട്ടില്ല. ആരെങ്കിലും പറഞ്ഞു തരണം.’ അഭിമുഖത്തിനിടെ സായ് പല്ലവി പറഞ്ഞു.
നെറ്റ് ഫ്‌ളിക്‌സിന്റെ പുതിയ ആന്തോളജി ചിത്രം ‘പാവ കഥൈകളു’ടെ റിലീസ് കാത്തിരിക്കുകയാണ് സായ് പല്ലവി ഇപ്പോള്‍. ‘പാവ കഥൈകളില്‍’ വെട്രിമാരന്‍ സംവിധാനം ചെയ്ത ‘ഊര്‍ ഇരവ്’ എന്ന ചിത്രത്തിലാണ് സായ് പല്ലവി അഭിനയിക്കുന്നത്.
റാണാ ദഗ്ഗുബാട്ടിയ്ക്ക് ഒപ്പം അഭിനയിക്കുന്ന തെലുങ്ക് ചിത്രമായ ‘വിരാടപര്‍വ്വം’ ആണ് അണിയറയില്‍ ഒരുങ്ങുന്ന സായ് പല്ലവിയുടെ മറ്റൊരു ചിത്രം.

Related Articles

Back to top button