ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ് ചിത്രത്തില്‍ രാവണനായെത്തുക ബോളിവുഡ് സൂപ്പര്‍ താരം സെയ്ഫ് അലിഖാനാണ്. പ്രഭാസ് നായകനാകുന്ന ആദിപുരുഷിനെക്കുറിച്ച് സെയ്ഫ് പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു.
എന്നാല്‍ രാവണനെ മാനുഷികവത്കരിക്കുന്നതിനെ കുറിച്ചും സീതാപഹരണത്തിനെ ന്യായീകരിക്കുന്നതിനെ കുറിച്ചുമാണ് ചിത്രം എന്നായിരുന്നു സെയ്ഫിന്റെ വാക്കുകള്‍.
എന്നാല്‍ വേക്കപ്പ് ഓം റൗട്ട്, ബോയ്കോട്ട് ആദിപുരുഷ് എന്നിങ്ങനെയുള്ള ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ കളം നിറഞ്ഞതോടെ സെയ്ഫ് മാപ്പ് പറഞ്ഞ് രം?ഗത്തെത്തുകയായിരുന്നു.
എന്റെ ഒരു അഭിമുഖത്തിനിടെ എന്റെ ഒരു പ്രസ്താവന വിവാദത്തിന് കാരണമായെന്നും, വികാരത്തെ വ്രണപ്പെടുത്തിയെന്നും അറിഞ്ഞു. ഇത് മനഃപൂര്‍വം ചെയ്തതല്ല. എല്ലാവരോടും ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. എന്റെ പ്രസ്താവന പിന്‍വലിക്കാനും ആഗ്രഹിക്കുന്നു. രാമന് എപ്പോഴും എന്നെ സംബന്ധിച്ചിടത്തോളം നീതിയുടെയും ധീരതയുടെയും പ്രതീകമാണെന്നും സെയ്ഫ് പറഞ്ഞു.