ENTERTAINMENTMALAYALAM

മലര്‍മിസ് 2 കോടിയുടെ പരസ്യം നിരസിച്ചത് സഹോദരിക്കു വേണ്ടി

പ്രേമം എന്ന സിനിമയിലെ മലരായി എത്തി മലയാളികളുടെ മനം കവര്‍ന്ന നായികയാണ് സായി പല്ലവി. അധികം മേക്കപ്പുകള്‍ ഉപയോഗിക്കാത്ത സായി പല്ലവി 2 കോടി രൂപയുടെ ഫേസ്‌ക്രീമിന്റെ ഒരു പരസ്യം നിരസിച്ചതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഒരു സ്വകാര്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പരസ്യം നിരസിച്ച കാര്യത്തെക്കുറിച്ച് താരം പങ്കുവച്ചത്.
ഒരുസമയത്ത് താനും ഫേസ്‌ക്രീമുകള്‍ ഉപയോഗിച്ചിരുന്നു.മുഖത്തെ പാടുകളും കുരുക്കളും പോകുന്നതിന് നിരവധി ക്രീമുകള്‍ താനും പരീക്ഷിച്ചിട്ടുണ്ട്. വീടിന് പുറത്തു പോകാന്‍ പോലും മടിയായിരുന്നെന്നും സായ് പറയുന്നു.
തന്നെയുമല്ല എന്നേക്കാളും ഇരുണ്ട നിറമാണ് എന്റെ അനുജത്തിയെന്നും അവള്‍ ചില പച്ചക്കറി കഴിക്കാതിരിക്കുമ്പോള്‍, ചേച്ചിയെ പോലെ നിറം വയ്ക്കണമെങ്കില്‍ ഇതെല്ലാം കഴിക്കണമെന്ന് അമ്മ പറയാറുണ്ടായിരുന്നു. നിറത്തിന്റെ പേരില്‍ ഒരാളുടെ മനസിനുണ്ടാകുന്ന മുറിവുകളെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ടെന്നും അതുകൊണ്ടുതന്നെ എന്റെ സ്വന്തം സഹോദരിക്കു വേണ്ടിയെങ്കിലും എനിക്ക് പരസ്യം നിരസിക്കണമായിരുന്നെന്നും സായ് പറഞ്ഞു.
എന്റെ സഹോദരിക്കുവേണ്ടി അതെങ്കിലും ചെയ്യാതെ ഇത്രയും പണം കിട്ടിയിട്ട് എന്തു കാര്യമെന്നും അതെന്റെ വ്യക്തിപരമായ തീരുമാനമായിരുന്നെന്നും സായ് കൂട്ടിച്ചേര്‍ത്തു

Related Articles

Back to top button