ഈ കൊറോണ കാലത്ത് സാധാരണ മനുഷ്യരെപ്പോലെ തന്നെ താരങ്ങളും അവനവന്റെ വീടുകളില്‍ തന്നെയാണ് സമയം ചെലവഴിച്ചത്. മാത്രമല്ല ഈ സമയം സജീവമല്ലാത്ത പല താരങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയും ചെയ്തു.
സായ് പല്ലവിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരം പങ്കുവെക്കുന്ന ചിത്രങ്ങള്‍ മിക്കതും അലസതയോടെ സമാധാനത്തോടെയിരിക്കുന്നതാണ്. അങ്ങനെ പങ്കുവെച്ച ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. തന്റെ വളര്‍ത്തുനായയായ ഖുഷി ക്കൊപ്പം പൂന്തോട്ടത്തില്‍ സമയം ചിലവഴിക്കുന്ന സായിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.
ഇപ്പോള്‍ വീണ്ടും സിനിമയുടെ തിരക്കുകളിലേക്ക് തിരിയുന്നതിന് മുന്‍പുള്ള കുറച്ചു ദിവസങ്ങള്‍ കൂടി ആഘോഷമാക്കുകയാണ് താരം. കാഷ്വല്‍ ബ്ല്യൂ പാന്റും ടി ഷര്‍ട്ടും ധരിച്ച് ഇരിക്കുന്ന സായിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
പ്രേമത്തിലെ ‘മലര് മിസ്’ ആയി മലയാളത്തിലേക്ക് ചേക്കേറിയ പ്രിയ താരമാണ് സായ് പല്ലവി . മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലൊക്കെ താരം അഭിനയിച്ചിട്ടിട്ടുണ്ടെങ്കിലും ഇന്നും മലര് മിസിന്റെ പേരിലാണ് താരം അറിയപ്പെടുന്നത്.