BREAKING NEWSKERALA

വ്യവസായി സാജന്റെ ആത്മഹത്യ; ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യക്ക് ക്ലീന്‍ ചിറ്റ്, കൈയില്‍ കാശില്ലാതെ ആത്മഹത്യ ചെയ്‌തെന്നു പൊലീസ്

കണ്ണൂര്‍: ആന്തൂരിലെ വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ് റിപ്പോര്‍ട്ട് നല്‍കി. സാമ്പത്തികവും മാനസികവുമായ കാരണങ്ങളാലുള്ള ആത്മഹത്യയില്‍ ആര്‍ക്കെതിരെയും പ്രേരണകുറ്റം ചുമത്താനാകില്ലെന്നാണ് പൊലീസ് പറയുന്നത്. തളിപ്പറമ്പ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി വൈകിക്കാന്‍ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സിപിഎം നേതാവ് ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യയുമായ പികെ ശ്യാമള ഇടപെട്ടതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഎം എഴുതി നല്‍കിയ റിപ്പോര്‍ട്ട് ആണ് പൊലീസ് കോടതിയില്‍ കൊടുത്തതെന്നും ഉന്നതതല അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം.. 10 കോടി രൂപ മുടക്കി നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് സിപിഎം ഭരിക്കുന്ന നഗരസഭ ലൈസന്‍സ് നല്‍കാത്തതിലുള്ള മനോവിഷമത്തിലാണ് സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത് എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

Related Articles

Back to top button