ആലപ്പുഴ: പുന്നപ്രയില്‍ മത്സ്യഫെഡ് സംഘടിപ്പിച്ച വിദ്യര്‍ത്ഥികള്‍ക്കുള്ള അനുമോദന പരിപടിയില്‍ മന്ത്രി സജി ചെറിയന്റെ പ്രസംഗത്തിനിടെ സദസില്‍ നിന്ന് കൂകി വിളി. പിണറായി വിജയന്‍ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ മന്ത്രി പ്രസംഗത്തിനിടെ വിശദീകരിച്ചപ്പോഴാണ് സദസില്‍ നിന്ന് കൂകി വിളി ഉയര്‍ന്നത്. മദ്യലഹരിയിലാണ് സദസിലുണ്ടായിരുന്ന ഒരാള്‍ കൂകി വിളിച്ചതെന്നാണ് വിവരം. ഇയാളെ പിടിച്ചുമാറ്റാന്‍ മന്ത്രി നിര്‍ദ്ദേശിച്ചതോടെ പൊലീസുകാര്‍ ഇടപെട്ട് ഇയാളോട് സദസിന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ തയ്യാറായില്ല. ഇതിനിടയില്‍ സംഘാടകരില്‍ ഒരാള്‍ കൂകി വിളിച്ചയാളെ കൈയ്യേറ്റം ചെയ്ത് പരിപാടി നടന്ന ഹാളിന് പുറത്തേക്ക് മാറ്റി. ഇയാളെ പൊലീസ് പിടിച്ചുകൊണ്ടുപോകുന്നത് നോക്കിനിന്ന സദസിനോട് ഇവിടെ ശ്രദ്ധിച്ചാല്‍ മതിയെന്ന് ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാന്‍ പ്രസംഗം തുടര്‍ന്നു.
95 Less than a minute