BREAKING NEWSKERALA

ഭരണമുന്നണിയില്‍ പോലും എതിര്‍പ്പ്; സാലറി കട്ടില്‍ ഇളവുകള്‍ ആലോചിക്കുന്നു

തിരുവനന്തപുരം: പ്രതിഷേധം വ്യാപകമായതോടെ ശമ്പളം പിടിക്കുന്നതില്‍ ഇളവുകള്‍ നല്‍കാന്‍ ധനവകുപ്പ് ആലോചിക്കുന്നു. മാസം 6 ദിവസത്തെ ശമ്പളം പിടിക്കാനുള്ള തീരുമാനം 5 ദിവസമായി ചുരുക്കും. ചില വിഭാഗങ്ങള്‍ക്ക് പണം പിന്നീട് നല്‍കാമെന്ന വ്യവസ്ഥയും വരും. ശമ്പളം ആറ് മാസം കൂടി പിടിക്കുന്നതിനെതിരെ സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സിലിന് പിന്നാലെ സിപിഎം സംഘടനയായ എഫ് എസ്ഇടിഒയും ധനവകുപ്പിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇളവുകള്‍ ആലോചിക്കുന്നത്. ശമ്പളം പിടിക്കുന്നത് ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ ഇളവുകള്‍ നല്‍കണമെന്നും എന്‍ജിഒ യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മാസം ആറ് ദിവസം ശമ്പളം പിടിക്കുന്നത് 5 ദിവസമായി കുറയ്ക്കുന്നത് അല്‍പ്പം ആശ്വാസം നല്‍കുമെന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ. 15,000 രൂപ ഓണം അഡ്വാന്‍സ് എടുത്തവര്‍ക്ക് ശമ്പളം പിടിക്കുന്നതില്‍ ഇളവ് നല്‍കും. അവരില്‍ നിന്ന് പിന്നീട് ശമ്പളം പിടിക്കും. പിഎഫില്‍ നിന്ന് വായ്പ എടുത്തവര്‍ക്കും ഇളവ് നല്‍കും. 30,000 രുപ വരെ ശമ്പളമുള്ളവരെ സാലറി കട്ടില്‍ നിന്നും ഒഴിവാക്കാനും ചര്‍ച്ച നടക്കുന്നുണ്ട്.
എന്നാല്‍ വരുമാനം നാലിലൊന്നായി കുറഞ്ഞ സാഹചര്യത്തില്‍ സാലറി കട്ടില്‍ നിന്ന് പിന്നോട്ട് പോകാന്‍ കഴിയില്ലെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു മാസം 12,000 കോടി നികുതി വരുമാനമുണ്ടായിരുന്ന സ്ഥാനത്ത് 4,000 കോടിയായി കുറഞ്ഞു. വര്‍ഷം ശമ്പളവും പെന്‍ഷനും നല്‍കാന്‍ 60,000 കോടിയാണ് വേണ്ടത്. ശമ്പളം പിടിക്കുന്നതിലൂടെ 11 മാസം കൊണ്ട് 5000 കോടിയാണ് കിട്ടുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker