BREAKINGNATIONAL

ശമ്പളം മാസം 7 ലക്ഷം, ഇഷ്ടം പോലെ കാശുണ്ട്, ചെലവഴിക്കേണ്ടതെങ്ങനെ എന്നറിയില്ല, സഹായം ചോദിച്ച് ദമ്പതികള്‍

ആവശ്യത്തിന് പണമില്ല. ഈ നാട്ടിലെ ഭൂരിഭാഗം പേരുടെയും പ്രശ്‌നമായിരിക്കും ഇത്. എന്നാല്‍, ആവശ്യത്തിലധികം പണമുണ്ട്, അതെങ്ങനെ ചെലവാക്കും എന്ന് അറിയില്ല, സഹായിക്കാമോ എന്ന് ചോദിക്കുന്ന ആരെയെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ദാ കണ്ടോളൂ.
ബെം?ഗളൂരുവില്‍ നിന്നുള്ള ടെക്കികളായ ദമ്പതികളാണ് Grapevine app -ല്‍ തങ്ങളുടെ വിഷമം പങ്കുവച്ചത്. സാധാരണയായി ജോലിയെ കുറിച്ചും സാലറിയെ കുറിച്ചും ഒക്കെ ചര്‍ച്ച ചെയ്യാന്‍ ആളുകള്‍ ഉപയോ?ഗിക്കുന്നതാണ് Grapevine app. എന്തായാലും ടെക്കികളായ ദമ്പതികള്‍ പറയുന്നത് അവര്‍ക്ക് മാസം ഏഴുലക്ഷം രൂപ ശമ്പളമുണ്ട്. കുട്ടികളും ഇല്ല. ഈ പണം എങ്ങനെ ചെലവഴിക്കണം എന്ന് അറിയുന്നില്ല എന്നാണ്.
പിന്നീട്, ഗ്രേപ്വൈനിന്റെ സഹസ്ഥാപകനും സിഇഒയുമായ സൗമില്‍ ത്രിപാഠിയാണ് ഇതിന്റെ സ്‌ക്രീന്‍ഷോട്ട് എക്‌സില്‍ (ട്വിറ്ററില്‍) പങ്കുവച്ചത്. അധികം വൈകാതെ തന്നെ ഈ സ്‌ക്രീന്‍ഷോട്ട് വൈറലായി മാറുകയും ചെയ്തു.

”ഇത് കൊള്ളാം. ഒരു കാലത്ത് ഇന്ത്യന്‍ വ്യവസായികള്‍ മാത്രമായിരുന്നു അമിതമായ പണം കൊണ്ടുള്ള പ്രശ്നങ്ങളില്‍ അകപ്പെട്ടിരുന്നത്. എന്നാല്‍, ഇന്ന് സര്‍വീസ് ക്ലാസിലെ 30 വയസ്സുള്ളവരില്‍ ചിലര്‍ പോലും ധനികരുടേതായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നത് കാണാം’ എന്നും എക്സില്‍ (ട്വിറ്ററില്‍) സ്‌ക്രീന്‍ഷോട്ട് പങ്കിട്ടുകൊണ്ട് ത്രിപാഠി എഴുതി.
ഗ്രേപ്‌വൈനിലെ പോസ്റ്റില്‍ പറയുന്നത്, 30 വയസ്സുള്ള ഭാര്യാഭര്‍ത്താക്കന്മാരാണ് തങ്ങള്‍. ബെംഗളൂരുവില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരായിട്ടാണ് ജോലി ചെയ്യുന്നത്. പ്രതിമാസ വരുമാനം 7 ലക്ഷം രൂപയാണ്. വാര്‍ഷിക ബോണസുമുണ്ട്. അതില്‍ നിന്ന് 2 ലക്ഷം രൂപ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കും. അതേസമയം, പ്രതിമാസ ചെലവ് 1.5 ലക്ഷം രൂപയാണ്. കുട്ടികളില്ല. നല്ല സ്ഥലത്ത് നല്ലതുപോലെയാണ് ജീവിക്കുന്നത്. കാറുണ്ട്. അതിനാല്‍, ഇനിയുള്ള പണം എങ്ങനെ ചെലവഴിക്കും എന്നാണ്.
നിരവധിപ്പേരാണ് ഇവരുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. പ്രാക്ടിക്കലായ കാര്യങ്ങളാണ് പലരും പറഞ്ഞത്. വീട് വാങ്ങാനും പണം ഇന്‍വെസ്റ്റ് ചെയ്യാനും പലരും പറഞ്ഞു. ഒപ്പം നല്ല നല്ല യാത്രകള്‍ പോകാനും ലോകം കണ്ടാസ്വദിക്കാനും പറഞ്ഞവരും ഒരുപാടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button