KERALALATEST

പിടിച്ച ശമ്പളം ഉടന്‍ മടക്കിനല്‍കുമെങ്കില്‍ ആറ് മാസം കൂടി സാലറി കട്ടാവാമെന്ന് എന്‍ജിഒ യൂണിയന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പിടിച്ച ഒരു മാസത്തെ വേതനം ഉടന്‍ തിരികെ നല്‍കണമെന്ന് എന്‍ജിഒ യൂണിയന്‍ ആവശ്യപ്പെട്ടു. അത് ഉടന്‍ തിരികെ നല്‍കുകയാണെങ്കില്‍ അടുത്ത ആറ് മാസത്തെ ശമ്പളം ഇളവുകളോടെ പിടിക്കാന്‍ അനുവദിക്കുമെന്നും എന്‍ജിഒ യൂണിയന്‍ വ്യക്തമാക്കി.
പിടിച്ചെടുത്ത ശമ്പളം സര്‍ക്കാര്‍ വായ്പ എടുത്ത് ഉടന്‍ നല്‍കും, പക്ഷെ ആറ് മാസം കൂടി സഹകരിക്കണമെന്നാണ് ഒന്നാമത്തെ ഉപാധി. അല്ലെങ്കില്‍ അടുത്ത പത്ത് മാസം മൂന്ന് ദിവസത്തെ വീതം വേതനം പിടിക്കാമെന്നും കുറഞ്ഞ വരുമാനമുള്ളവരെ ഒഴിവാക്കാമെന്നും ധനമന്ത്രി അറിയിച്ചു. ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നില്ല.
തീരുമാനം ആലോചിച്ച് അറിയിക്കാമെന്ന് സിപിഎം അനുകൂല സംഘടനയായ എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. ഉപാധികള്‍ സാമ്പത്തിക പ്രതിസന്ധിയില്ലാത്തതിന്റെ തെളിവാണെന്നും പണിമുടക്കുമായി മുന്നോട്ട് പോകുമെന്നും എന്‍ജിഒ അസോസിയേഷന്‍ പ്രസിഡന്റ് ചവറ ജയകുമാര്‍ പറഞ്ഞു. ഇടതു സര്‍ക്കാര്‍ ജീവനക്കാരെ വേട്ടയാടുകയാണെന്നും ശമ്പളം ഔദാര്യമല്ല, അവകാശമാണെന്നും എന്‍ജിഒ സംഘ് നേതാവ് ടിഎന്‍ രമേശ് പറഞ്ഞു. സെപ്റ്റംബര്‍ 24 ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും, 24 മുതല്‍ 30 വരെ പ്രതിഷേധവാരം ആചരിക്കും. സംസ്ഥാന വ്യാപകമായി വിപുലമായ ഓഫീസ് കാമ്പയിനുകളും സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker