കല്‍പ്പറ്റ: പുത്തൂര്‍വയല്‍ എം എസ് സ്വാമിനാഥന് ഗവേഷണ നിലയത്തിലെ ജീവനകാരനും പരിസ്ഥിതി നിരീക്ഷകനുമായ സലിം പിച്ചന് 2020 ലെ ബയോഡൈവേഴ്സിറ്റി കോണ്‍ക്ലേവ് ഓഫ് ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലില്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ അവാര്‍ഡ് കരസ്ഥമാക്കി
സലിം പിച്ചന് കോളേജിന്റെ പടി ചവിട്ടാതെ സസ്യ ശാസ്ത്ര ലോകത്തെ തന്റേതായ പേര് പതിപ്പിച്ച വ്യക്തിയാണ്.പശ്ചിമഘട്ടത്തില്‍ നിന്നുള്ള ഇന്ദ്രെല്ല ആമ്പുള്ള എന്ന ഒച്ചുകളുടെ ദൃശ്യം, ലവ് മേക്കിങ് എന്ന പേരിലാണ് ഇദ്ദേഹം പകര്‍ത്തിയത്.
കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി പശ്ചിമഘട്ടങ്ങളില്‍ അപൂര്‍വ സസ്യങ്ങളെ കണ്ടെത്താനും ഫീല്‍ഡ് ബോട്ടണി പഠനങ്ങള്‍ നടത്താനുമുള്ള തിരക്കിലാണ് അദ്ദേഹം. ഈ കാലമിത്രയും പശ്ചിമഘട്ടത്തിലെ നൂതനമാറ്റങ്ങള്ക്കും വേണ്ടി സലിം പിച്ചന് ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ്. ബിരുദങ്ങളുടെ പിന്‍ബലമില്ലാതെ എട്ടോളം പ്രബന്ധങ്ങള്‍ ചെയ്തിട്ടുണ്ട്. അറിവിന് അക്കാഡമിക് പഠനം മാത്രം പോരെന്ന് തെളിയിച്ച വ്യക്തി. മറ്റാരുടെയും കണ്ണുകള്‍ പെടാത്ത ഒരുപാട് സസ്യ ഇനങ്ങള്‍ ഇപ്പോഴും സലിം പിച്ചന്റെ കൈയിലുണ്ട്.
മികച്ച സാമൂഹിക പ്രവര്ത്തകന് കൂടിയായ ഇദ്ദേഹം നിരവധി നേട്ടങ്ങളും അംഗീകാരങ്ങളും കൈവരിച്ചിട്ടുണ്ട്. കേരളാ ജൈവ വൈവിധ്യ ബോര്‍ഡിന്റെ ഏറ്റവും നല്ല ഫോട്ടോഗ്രാഫിക്കുള്ള പ്രോത്സാഹന സമ്മാനവും കരസ്ഥമാക്കിയിട്ടുണ്ട്. കല്‍പ്പറ്റ വെങ്ങപ്പള്ളി സ്വദേശിയാണ് സലിം പിച്ചന്.