മലയാളത്തിന്റെ പ്രിയനടിയാണ് സംവൃത സുനില്‍. സകുടുംബം വിദേശത്താണ് താരമിപ്പോള്‍ താമസം, എന്നാലും കൃത്യമായി സോഷ്യല്‍ മീഡിയ വഴി തന്റെ വിശേഷങ്ങളെല്ലാം ആരാധകരെ അറിയിക്കാറുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് മൂത്ത മകന് അഗസ്ത്യന് കൂട്ടായി ഇളയമകനും എത്തിയത്. രുദ്രയെന്നാണ് കുഞ്ഞു മകന് താരം നല്‍കിയിരിയ്ക്കുന്ന പേര്.
മൂത്ത മകന് ഇളയ കുഞ്ഞിന്റെ കാര്യങ്ങളിലെല്ലാം ശ്രദ്ധ പുലര്‍ത്താറുണ്ടെന്നും , തന്നെ എല്ലാ കാര്യത്തിലും സഹായിക്കാറുണ്ടെന്നും സംവൃത വ്യക്തമാക്കി. താരത്തിന്റെയും കുഞ്ഞുങ്ങളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.