ENTERTAINMENTBOLLYWOOD

ജീവിതത്തില്‍ മദ്യം രുചിച്ചിട്ടില്ല, എന്നിട്ടും കരള്‍രോഗം സ്ഥിരീകരിച്ചു; അനുഭവം പങ്കുവെച്ച് നടി സന

കരള്‍രോഗം എന്നു കേള്‍ക്കുമ്പോഴേക്കും മദ്യപാനമാകാം കാരണം എന്നു ചിന്തിക്കുന്നവരുണ്ടാകും. എന്നാല്‍ മദ്യം മാത്രമല്ല ജീവിതശൈലി ഉള്‍പ്പെടെയുള്ള മറ്റുചില ഘടകങ്ങളും കരള്‍രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. അത്തരമൊരു അനുഭവം പങ്കുവെക്കുകയാണ് ഹിന്ദി ടെലിവിഷന്‍ താരവും മോഡലുമായ സന മഖ്ബൂല്‍. ബിഗ്‌ബോസ് ഒ.ടി.ടി. സീസണ്‍ ത്രീയിലൂടെയാണ് സന തന്റെ കരള്‍രോഗത്തേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. മദ്യം കൈകൊണ്ടു തൊട്ടിട്ടില്ലാത്ത തനിക്ക് കരള്‍രോഗം ബാധിച്ചതിനേക്കുറിച്ചാണ് സന പങ്കുവെക്കുന്നത്.
നോണ്‍ ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ് ആണ് തന്നെ ബാധിച്ചതെന്ന് സന പറയുന്നു. ജീവിതത്തില്‍ ഇന്നുവരെ മദ്യം രുചിച്ചുപോലും നോക്കിയിട്ടില്ലാത്ത ആളാണ് താന്‍, എന്നും ഈ രോ?ഗം സ്ഥിരീകരിച്ചു. സാധാരണ ആളുകള്‍ക്ക് കരള്‍രോഗം സ്ഥിരീകരിക്കുന്നത് അവസാനഘട്ടം ആകുമ്പോഴായിരിക്കുമെന്നും തന്റെ കാര്യത്തില്‍ ഭാ?ഗ്യംകൊണ്ട് നേരത്തേ തിരിച്ചറിഞ്ഞുവെന്നും സന പറയുന്നു.
2021-ലാണ് തനിക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. തുടക്കത്തില്‍ എന്താണെന്ന് തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍പ്പോലും കഴിയാത്ത ദിവസങ്ങളുണ്ടായിരുന്നു.
മദ്യപാനം മൂലമല്ലാതെ വരുന്ന കരള്‍രോഗങ്ങളുടെ പ്രധാനകാരണം അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുന്നതും പ്രമേഹവുമൊക്കെയാണ്.

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്

കരളില്‍ അമിതമായി കൊഴുപ്പ് അടിയുന്നതിനെയാണ് ഫാറ്റി ലിവര്‍ എന്ന് പറയുന്നത്. അഞ്ചുശതമാനത്തില്‍ കൂടുതല്‍ കൊഴുപ്പ് കരളില്‍ അടിയുമ്പോഴാണ് അമിത കൊഴുപ്പായി കണക്കാക്കുന്നത്. ഫാറ്റി ലിവര്‍ ഉണ്ടാകാനുള്ള പ്രധാന കാരണം മദ്യപാനമാണ്. എന്നാല്‍ ഒരിക്കലും മദ്യം ഉപയോഗിക്കാത്തവരിലും ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്. ഇതിനെ മദ്യപാനംകൊണ്ടല്ലാതെ വരുന്ന ഫാറ്റി ലിവര്‍ രോഗം എന്നുപറയുന്നു. ഇതിനെത്തന്നെ രണ്ടായി തരംതിരിക്കാം. ഒന്ന്, കരളില്‍ കൊഴുപ്പ് അടിയുമ്പോള്‍ മാത്രം ഉണ്ടാകുന്നത്; ഇതിനെ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (NAFLD) എന്ന് വിളിക്കുന്നു. രണ്ട്, കരളില്‍ കൊഴുപ്പ് അടിയുന്നതോടൊപ്പം നീരും (inflammation) ഉണ്ടാകുന്നത്; ഇതിനെ നോണ്‍ ആല്‍ക്കഹോളിക്ക് സ്റ്റിയറ്റോഹെപ്പറ്റൈറ്റിസ് (Nonalcoholic steatohepatitis-NASH) എന്നു പറയുന്നു.
അമിതവണ്ണം, പ്രമേഹം, രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് എന്നിവയ്ക്കുപുറമേ ചില മരുന്നുകളുടെ ഉപയോഗവും ഫാറ്റി ലിവര്‍ ഉണ്ടാകുന്നതിന് സാധാരണയായി കാരണമാകാറുണ്ട്. കുടലിലെ ബാക്ടീരിയകളില്‍ (Gut microbiota) ഉണ്ടാകുന്ന വ്യത്യാസങ്ങളും അസന്തുലിതാവസ്ഥയും ഫാറ്റി ലിവറിന് കാരണമായേക്കാമെന്ന് സമീപകാല പഠനങ്ങള്‍ വ്യക്തമാക്കുന്നു. ബാക്ടീരിയകള്‍ ഉണ്ടാക്കുന്ന എന്‍ഡോ ടോക്‌സിനുകള്‍ കുടലിന്റെ ശ്ലേഷ്മസ്തരങ്ങളില്‍ കേടുപാടുകളുണ്ടാക്കുകയും അതുമൂലം നീരുണ്ടാക്കുന്ന ഘടകങ്ങള്‍ (Inflammatory factors) കൂടുകയും ചെയ്യുന്നു. ഇത് മദ്യംമൂലമല്ലാത്ത ഫാറ്റി ലിവര്‍ ഡിസീസിലേക്ക് നയിക്കുന്നു.

ലക്ഷണങ്ങള്‍

മിക്കയാളുകളിലും ഫാറ്റി ലിവര്‍ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. വളരെ കുറച്ചുപേരില്‍ ക്ഷീണവും വയറിന്റെ മുകളില്‍ വലതുവശത്തായി വേദനയും ഉണ്ടാകാറുണ്ട്. പലപ്പോഴും മറ്റ് അസുഖങ്ങളുടെ ഭാഗമായി അള്‍ട്രാസൗണ്ട് സ്‌കാനിങ് വേണ്ടിവരുമ്പോള്‍ കരളില്‍ കൊഴുപ്പടിഞ്ഞതായി കാണുകയോ ഹെല്‍ത്ത് ചെക്കപ്പുകളുടെ ഭാഗമായി രക്തപരിശോധന നടത്തുമ്പോള്‍ കരളിലെ എന്‍സൈമുകള്‍ (AST, ALT) ഉയര്‍ന്ന തോതിലുള്ളതായി കാണുകയോ ചെയ്യുമ്പോഴാണ് ഈ രോഗത്തിന്റെ സാന്നിധ്യം തിരിച്ചറിയുന്നത്.
കൊഴുപ്പ് കൂടുന്നതനുസരിച്ച് കരളില്‍ നീര്‍വീക്കം വരുകയും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് നാഷ് ആയിത്തീരുകയും ചെയ്യും. ഇതുമൂലം കാലക്രമേണ കരളിലെ കോശങ്ങള്‍ നശിക്കുകയും, അത് ലിവര്‍ സിറോസിസ് എന്ന അവസ്ഥയിലേക്ക് പരിണമിക്കുകയും ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button