BREAKING NEWSKERALALATESTNEWS

സന്ദീപിന്റെ ‘രഹസ്യ ബാഗ്’ എന്‍‌ഐഎ ഇന്ന് തുറക്കും; 3 പേർ കൂടി അറസ്റ്റിൽ

തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ സന്ദീപ് നായരുടെ ബാഗ് ഇന്ന് തുറന്ന് പരിശോധിക്കും. ബാഗിൽ നിർണായക വിവരങ്ങൾ ഉണ്ടെന്നാണ് എൻഐഎ പറയുന്നത്. കൊച്ചി എൻഐഎ കോടതിയിലാകും പരിശോധന നടക്കുക.

സന്ദീപ് നായർ സ്വർണം അയച്ച ആളുകളുടെ പേര് വിവരങ്ങൾ, നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയപ്പോൾ ഇടപെട്ടവരുടെ വിവരങ്ങൾ ഉൾപ്പെടെ ഈ ബാഗിലുണ്ടെന്നാണ് സൂചന. ബാഗിലെ വിവരങ്ങൾ കേസിൽ വഴിത്തിരിവായേക്കും.

സരിത്തിനെ കസ്റ്റംസ് വിടുന്ന മുറയ്ക്ക് എൻ.ഐ.എ അറസ്റ്റ് ചെയ്യും. ഇന്നലെ കസ്റ്റഡിയിൽ എടുത്ത ജലാല്‍ ,മുഹമ്മദ് ഷാഫി , ഹംജദ് അലി എന്നിവരുടെ രേഖപ്പെടുത്തി. കൂടുതൽ പേർ രംഗത്ത് വരും എന്നാണ് സൂചന.

Related Articles

Back to top button