കൊച്ചി : കണ്‍സ്ട്രക്ഷന്‍ മെഷിനിറി നിര്‍മാണ രംഗത്തെ മുന്‍നിരക്കാരായ സാനി ഇന്ത്യ, ഒതുക്കമുള്ളതും അതിശക്തവുമായ 2.75 ടണ്‍ മിനി എസ്വൈ 27 യു എക്സ്കവേറ്റര്‍ വിപണിയിലെത്തിച്ചു.
സാനിയുടെ എസ്വൈ ശ്രേണിയില്പ്പെട്ടതാണ് പുതിയ എക്സ്കവേറ്റര്‍.ചെളി പ്രദേശങ്ങള്‍ക്കുവേണ്ടി പ്രത്യേകം രൂപകല്പന ചെയ്തതാണ്, റിമോട്ട് മാനേജ്മെന്റ് സിസ്റ്റത്തോടുകൂടിയ പുതിയ, സാനി എക്സ്കവേറ്റര്‍.
സീറോ ടെയില്‍ സ്വിങ്ങ് ശേഷിയുള്ള പുതിയ എക്സ്കവേറ്റര്‍, ഇടുങ്ങിയ പ്രദേശത്തുപോലും അനായാസം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. സ്വിങ്ങ് ആന്‍്ഡ് ഓഫ് സെറ്റ് ഫീച്ചര്‍ മറ്റൊരു ശ്രദ്ധേയഘടകമാണ്.
പവര്ഓപ്റ്റിമൈസ്ഡ് ലോഡിനു വേണ്ടിയുള്ള സെന്‍സിങ്ങ് ഹൈഡ്രോളിക് സിസ്റ്റം ഉള്‍പ്പെടെ ഉപഭോക്താക്കള്‍ക്കു വേണ്ടി ഒട്ടേറെ പ്രത്യേക ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
കളര്‍ ഡിസ്പ്ലേയോടുകൂടി ഇതിലെ സെല്‍ഫ് ഡയഗ്നോസ്റ്റിക് സിസ്റ്റം, മെഷീന്റെ കൃത്യമായ വിവരങ്ങള്‍ ്രൈഡവര്ക്കു ലഭ്യമാക്കും. അതുകൊണ്ടു തന്നെ അറ്റകുറ്റപ്പണികള്‍ മുന്‍കൂട്ടി അറിയാനും ചെലവ് കുറയ്ക്കാനും കഴിയും.
ബാറ്ററിയുടെ ആയുസ് കൂട്ടാനായി സാനിയ്ക്ക് പ്രത്യേകമായി ഒരു ബാറ്ററി ഡിസ്കണക്ട് സ്വിച്ചും ഉണ്ട്. ഇടുങ്ങിയ കനാല്‍ നിര്‍മ്മാണം, പൈപ്പ് ലൈന്‍, കേബിള്‍ ട്രെഞ്ച് ജോലികള്‍, ടണല്‍, മെട്രോ ജോലികള്‍, ഡ്രെയിനേജ് ക്ലീനിങ്ങ് തുടങ്ങി നിരവധി ജോലികള്‍ക്ക് മിനി എസ് വൈ 27 യു ഉപയോഗിക്കാം.
വ്യവസായ മേഖലയിലെ വളര്‍ന്നു വരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാനി ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന്, സാനി ഹെവി ഇന്‍ഡ്രസ്ട്രീസ് ഡയറക്ടര്‍ ധീരജ് പാണ്ട പറഞ്ഞു