സോഷ്യല്‍ മീഡിയയില്‍ വളരെയധികം ആരാധകരുള്ള താരങ്ങളാണ് സാനിയ ഇയ്യപ്പനും പ്രിയ പി വാര്യരും. ഫോട്ടോഷൂട്ടുകള്‍ കൊണ്ട് തരംഗം സൃഷ്ടിക്കുന്ന തഗരങ്ങളാണ് ഇരുവരും. ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ജനശ്രദ്ധ നേടിയ താരമാണ് സാനിയ ഇയ്യപ്പന്‍. അതിന് ശേഷം ബാലതാരമായി സിനിമയില്‍ അരങ്ങേറി.
ഇപ്പോള്‍ മലയാളത്തില്‍ നായികയായും അല്ലാതെയും മികച്ച വേഷങ്ങള്‍ ചെയ്യുകയാണ് സാനിയ. മമ്മൂട്ടി നായകനായ ബാല്യകാലസഖി എന്ന ചിത്രത്തിലാണ് ബാലതാരമായി സാനിയ അഭിനയിക്കുന്നത്. ക്വീന്‍ എന്ന സിനിമായിലായിരുന്നു താരം ആദ്യമായി നായികയായി തിളങ്ങുന്നത്. ഒരു അഡാര്‍ ലവ് എന്ന ഒമര്‍ലുലു സംവിധാനം ചെയ്ത സിനിമയിലൂടെ അഭിനയ രംഗത്തേക്കെത്തിയ താരമാണ് പ്രിയ വാര്യര്‍.
ഈ ചിത്രത്തിലെ മാണിക്യമലരായി എന്ന ഗാനത്തിലെ കണ്ണടക്കല് സീനിലൂടെയാണ് പ്രിയ ലോക പ്രശസ്തി നേടിയത്. ഒറ്റ കണ്ണിറുക്കലിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ ഈ മലയാളി സുന്ദരിക്ക് നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ സാനിയയും പ്രിയയും ഒരുമിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
രണ്ടുപേരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ചിത്രങ്ങളില്‍. പച്ചയും വെള്ളയും നിറത്തിലുള്ള മിനി സ്കര്‍ട്ടില്‍ ഇരുവരും കൂടുതല്‍ ഗ്ലാമറസും അതുപോലെ തന്നെ കൂടുതല്‍ സുന്ദരിമാരുമായിട്ടാണ് കാണുന്നത്. ചിത്രങ്ങള്‍ കാണാം.