KERALALATEST

സനൂപിനെ കുത്തിയത് നന്ദന്‍; ആര്‍എസ്എസ് പ്രവര്‍ത്തകരെ തിരഞ്ഞു പൊലീസ്

എരുമപ്പെട്ടി (തൃശൂര്‍): ചൊവ്വന്നൂര്‍ പുതുശേരി കോളനി സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 4 ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് തിരയുന്നു.
ഞായറാഴ്ച രാത്രി പതിനൊന്നോടെ ചിറ്റിലങ്ങാട് സെന്ററിനു സമീപമാണു സനൂപ് കുത്തേറ്റു മരിച്ചത്. കൂടെയുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകരായ പുതുശേരി പനയ്ക്കല്‍ വീട്ടില്‍ വിപിന്‍ (28)!, ആനയ്ക്കല്‍ മുട്ടില്‍ വീട്ടില്‍ ജിതിന്‍ (ജിത്തു–25), കിടങ്ങൂര്‍ കരിമത്തില്‍ അഭിജിത്ത് (22) എന്നിവര്‍ക്കു പരുക്കേറ്റിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഭിജിത്തിന്റെ നില ഗുരുതരമാണ്.
നാലംഗ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ആദിത്യ പറഞ്ഞു. ചിറ്റിലങ്ങാട് സ്വദേശികളായ നന്ദന്‍, ശ്രീരാഗ്, സതീഷ്, അഭയ്‌രാജ് എന്നിവരെയാണു തിരയുന്നത്. നന്ദനാണു കുത്തിയതെന്നു പരുക്കേറ്റവര്‍ പറഞ്ഞിട്ടുണ്ട്.
പുതുശേരി പേരാലില്‍ വീട്ടില്‍ പരേതരായ ഉണ്ണിയുടെയും സതിയുടെയും മകനാണു സനൂപ്. തേപ്പ് പണിക്കാരനായിരുന്നു. നേരത്തെ ഡിവൈഎഫ്‌ഐ മേഖലാ ട്രഷററായിരുന്നു. സംസ്‌കാരം ചെറുതുരുത്തി പുണ്യതീരത്തു നടത്തി.
തിരുവനന്തപുരംന്മ തൃശൂര്‍ പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇന്ന് എല്ലാ പാര്‍ട്ടി ബ്രാഞ്ചുകളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം. ബിജെപി–കോണ്‍ഗ്രസ് കൂട്ടുകെട്ടിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. സനൂപിന്റെ കൊലപാതകികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണം – സിപിഎം ആവശ്യപ്പെട്ടു.
ആര്‍എസ്എസ്, ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലക്കത്തി താഴെവയ്ക്കണമെന്നു സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സംഘപരിവാറുകാരാണു സനൂപിന്റെ കൊലപാതകത്തിനു പിന്നിലെന്നു കോടിയേരി ആരോപിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker