ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ വിവിധ സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു. ഗാല്‍വാന്‍ താഴ്വരയില് വീരമൃത്യുവരിച്ച കേണല്‍ ബി. സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതിയായ മഹാവീര്‍ ചക്ര നല്‍കും. സേവനത്തിനിടയിലെ ധീരകൃത്യത്തിന് നല്കുന്ന രാഷ്ട്രപതിയുടെ പോലീസ് ധീരതാ മെഡല്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സി.ആര്.പി.എഫ്. ജവാന് മോഹന്‍ലാലിന് മരണാനന്തര ബഹുമതിയായി നല്‍കും.
വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ഇന്റലിജന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ടി.കെ. വിനോദ് കുമാറിനാണ്. കേരളത്തിലുള്ള പത്തുപേര്‍ക്ക് സ്തുത്യര്‍ഹസേവന മെഡലും ലഭിച്ചു. വിവിധ അര്‍ധസൈനിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഒട്ടേറെ മലയാളികള്‍ സ്തുത്യര്‍ഹസേവന മെഡല്‍ ലഭിച്ചവരുടെ കൂട്ടത്തിലുണ്ട്.
രാജസ്ഥാനിലെ മൗണ്ട് അബുവില്‍ സി.ആര്.പി.എഫിന്റെ ഡെപ്യൂട്ടി ഐ.ജിയായ കെ. തോമസ് ജോബ്, ഡല്‍ഹിയില്‍ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ ഐ.ജി. എസ്. സുരേഷ്, നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയിലെ ഹെഡ് കോണ്‍സ്റ്റബിള്‍ വിനോദ് കുമാര്‍ കെ.എസ്. എന്നിവരും വിശിഷ്ടസേവന മെഡല്‍ ലഭിച്ചവരില്‍ ഉള്‍പ്പെടും.
കേരളത്തില്‍നിന്ന് സ്തുത്യര്‍ഹ സേവന മെഡല്‍ ലഭിച്ചവര്‍
1.ഹര്‍ഷിത അട്ടലൂരി (ഐ.ജി., സൗത്ത് സോണ്‍, തിരുവനന്തപുരം)
2. കെ.എല്‍. ജോണ്‍കുട്ടി (എസ്.പി., പോലീസ് ട്രെയിനിങ് കോളേജ്, തിരുവനന്തപുരം).
3. എന്‍. രാജേഷ് (എസ്.പി., വിജിലന്‍സ് ഓഫീസര്‍ ,കെ.പി.എസ്.സി., പട്ടം, തിരുവനന്തപുരം).
4. ബി. അജിത്കുമാര്‍ (ഡെപ്യൂട്ടി കമാന്‍ഡന്റ്, എം.എസ്.പി., മലപ്പുറം).
5. കെ.പി. അബ്ദുള്‍ റസാക്ക് (അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍, കോഴിക്കോട്),
6. കെ. ഹരിശ്ചന്ദ്ര നായിക് (ഡി.വൈ.എസ്.പി., സ്പെഷ്യല്‍ മൊബൈല്‍ പോലീസ് സ്ക്വാഡ് പോലീസ് സ്റ്റേഷന്, കാസര്‍കോട്)
7. മഞ്ജുലാല്‍ (ഇന്‍സ്പെക്ടര്‍, കരുനാഗപ്പള്ളി, കൊല്ലം)
8. കെ. നാസര്‍ (സബ് ഇന്‍സ്പെക്ടര്‍, വൈക്കം പോലീസ് സ്റ്റേഷന്, കോട്ടയം)
9. കെ. വത്സല (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, ജില്ലാ ആസ്ഥാനം, മലപ്പുറം)
10. പ്രസാദ് തങ്കപ്പന് (ഹെഡ് കോണ്‍സ്റ്റബിള്‍, ആന്റി കറപ്ഷന്‍ ബ്യൂറോ, സി.ബി.ഐ. കൊച്ചി)
മറ്റു സേനാവിഭാഗങ്ങളില്‍നിന്ന് സ്തുത്യര്‍ഹ സേവന മെഡല്‍ ലഭിച്ചവര്‍
1. ശശിധരന് വി.ടി. (സുബേദാര്‍, ഷില്ലോങ്, അസം റൈഫള്‍സ്)
2. ആര്. കരുണാകരന് (ഹെഡ് കോണ്‍സ്റ്റബിള്‍, സ്പെഷ്യല്‍ ബ്രാഞ്ച് സി.ഐ.ഡി., ചെന്നൈ).
3. കെ. മണി (എസ്.ഐ. 191ാം ബറ്റാലിയന്, കൊവായ് ജില്ല, ത്രിപുര).
4. കെ.എന്‍. കേശവന്‍കുട്ടി നായര്‍ (ബി.എസ്.എഫ്.എസ്.ഐ., ഫ്രോണ്ടിയര്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് (സ്പെഷ്യല്‍ ഓപ്പറേഷന്‍സ്), യെലഹങ്ക, കര്‍ണാടകം)
5. തപസ്യ ഒബ്ഹ്റായ് നായര്‍ (സീനിയര്‍ കമാന്‍ഡന്റ്, സി.ഐ.എസ്.എഫ്. ആസ്ഥാനം, ഡല്‍ഹി)
6. എസ്. ശ്രീരഞ്ജന് (ഇന്‍സ്പെക്ടര്‍, 239ാം ബറ്റാലിയന്, സി.ആര്.പി.എഫ്., രാംപുര്‍)
7. എ. ദാമോദരന്‍ (ഹെഡ് കോണ്‍സ്റ്റബിള്‍, സി.ബി.ഐ., മധുര)
8. പി.കെ. ഉത്തമന് (എ.എസ്.ഐ., എന്‍.ഐ.എ. ആസ്ഥാനം, ഡല്‍ഹി)
9. അഷ്റഫ് കെ.കെ. കൊട്ടേക്കാരന്‍ (സീനിയര്‍ ഡിവിഷണന് സെക്യൂരറ്റി കമ്മിഷണര്‍, റെയില്‍വേ, ചര്‍ച്ച് ഗേറ്റ്, മുംബൈ)
ധീരതയ്ക്കുള്ള പോലീസ് മെഡല്‍
1. സന്ദേശ് (എസ്.ഐ., ഡല്‍ഹി പോലീസ്., കോഴിക്കോട് ഉള്ള്യേരി സ്വദേശി)
2. എന്‍. രമേശന് (എ.എസ്.ഐ., അസംറൈഫിള്‍സ്)
3. കെ. കാര്‍ത്തിക് (അസി.കമാന്‍ഡന്റ്, സി.ആര്.പി.എഫ്.)
4. റജി കുമാര്‍ കെ.ജി. (സി.ആര്.പി.എഫ്.)
5. ടി.പി. ദിലീപ് ( ഹെഡ് കോണ്‍സ്റ്റബിള്‍, ഛത്തീസ്ഗഢ് പോലീസ്)