തിരുവനന്തപുരം: ഫൈഫോണ് വിവാദത്തില്‍ നിലപാടുമാറ്റി യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്. നേരത്തെ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായ മൊഴി അദ്ദേഹം വിജിലന്‍സിന് നല്കി. താന്‍ വാങ്ങി നല്കിയ ഫോണുകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്ക് വിതരണം ചെയ്തുവെന്ന നിലപാടില്‍നിന്നാണ് മലക്കംമറിഞ്ഞത്.
ഐ ഫോണുകളുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് പറഞ്ഞ കാര്യങ്ങള്‍ മാത്രമെ അറിയാവൂ എന്നും ഫോണ്‍ ആര്‍ക്കൊക്കെയാണ് വിതരണം ചെയ്തതെന്ന് നേരിട്ട് അറിയില്ലെന്നും സന്തോഷ് ഈപ്പന് മൊഴി നല്കി.
സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ച് ഐ ഫോണുകള്‍ താന്‍ വാങ്ങി നല്കിയിയെന്നും അത് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്കാണ് നല്‍കിയതെന്നും നേരത്തെ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ സന്തോഷ് ഈപ്പന് പറഞ്ഞിരുന്നു. വിജിലന്‍സിന് മൊഴി നല്കിയപ്പോള് ഈ നിലപാടില്‍നിന്നാണ് മലക്കം മറിഞ്ഞിട്ടുള്ളത്. പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല വക്കീല്‍ നോട്ടീസയച്ചിരുന്നു.
താന്‍ ആരില്‍നിന്നും ഐ ഫോണ്‍ വാങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കിയ രമേശ് ചെന്നിത്തല തനിക്ക് നല്‍കിയെന്ന് പറയപ്പെടുന്ന ഐ ഫോണ്‍ എവിടെയുണ്ടെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ അനുകൂലമായ പ്രതികരണമല്ല ലഭിച്ചത്. ഇതോടെയാണ് നിയമ നടപടികളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പ് പ്രതിപക്ഷ നേതാവ് നല്‍കിയത്. പിന്നാലെയാണ് സന്തോഷ് ഈപ്പന്റെ നിലപാടുമാറ്റം.