തിരുവനന്തപുരം: എസ്.എ.പി ക്യാമ്പില്‍ അസിസ്റ്റന്റ് കമാണ്ടന്റിന്റെ വീടു കയറി ഹവില്‍ദാറിന്റെ ആക്രമണം. ഇന്നലെ രാത്രിയാണ് എ.സി ഷമീര്‍ഖാന്റെ ക്വാര്‍ട്ടേഴ്സില്‍ കയറി ഹവില്‍ദാര്‍ ആക്രമണം നടത്തിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി മാറ്റിയതിലെ പ്രകോപനമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
കത്തിയുമായാണ് ഹവില്‍ദാര്‍ ആക്രമണത്തിനെത്തിയത്. തുടര്‍ന്ന് ക്വാര്ട്ടേഴ്സിസിലെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടി ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഹവില്‍ദാറിന് മാനസിക പ്രശ്നനമുള്ളതായി ബന്ധുക്കള്‍ പറയുന്നു.
പേരൂരക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ഹവില്‍ദാറിനെ വീട്ടിലേക്ക് മാറ്റി. തിരുവനന്തപുരത്ത് നിന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടി കൊല്ലത്തേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം ജോലിയില്‍ വീഴ്ച വരുത്തിയതിന് ഇയാള്‍ക്ക് അസിസ്റ്റന്റ് കമാണ്ടന്റ് മെമ്മോ നല്‍കിയിരുന്നു. ഇതും പ്രകോപനത്തിന് കാരണമായി. അമ്മയ്ക്കും സഹോദിക്കുമൊപ്പമാണ് ഹവില്‍ദാര്‍ ക്വാര്‍ട്ടേഴ്സില്‍ കഴിയുന്നത്.