അഭിനയം, ഫാഷന്‍ ഡിസൈനര്‍, കൊറിയഗ്രാഫര്‍, മോഡല്‍ എന്നിങ്ങനെ വ്യത്യസ്തമാര്‍ന്ന മേഖലകളില്‍ തിളങ്ങി നില്ക്കുന്ന താരമാണ് ശരണ്യ ആനന്ദ്. തമിഴ് സിനിമയിലൂടെ അരങ്ങേറി പിന്നീട് മലയാളത്തില്‍ സജീവമായ താരം ഒരുപാട് നല്ല ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.
മോഹന്‍ലാല്‍ നായകനായ 1971 ബിയോണ്ട് ദി ബോര്‍ഡേഴ്സ് എന്ന ചിത്രത്തിലാണ് താരം ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത്. സിനിമയ്ക്ക് പുറമെ മലയാള സീരിയല്‍ രംഗത്തും ശരണ്യ സജീവമാണ്. കുടുംബ വിളക്ക് എന്ന പരമ്പരയിലെ ശരണ്യയുടെ പ്രകടനം വളരെ മികച്ചതാണ്.
ഒരു അഭിമുഖത്തില്‍ സീരിയലിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കകയാണ് ശരണ്യ. ശരണ്യയുടെ വാക്കുകള്‍; കഥ കൃത്രിമം അല്ലാത്തതിന് ആയതിനാലാവാം സീരിയലിന് ഇത്ര അധികം സ്വീകാര്യത ലഭിക്കുന്നത്. തന്റെ വീട്ടില്‍ അച്ഛനും അമ്മയും സ്ഥിരമായി പരമ്പര കാണുന്നുണ്ട്.
അച്ഛന്റെ മോളാണ് അതെന്ന് അറിയാമെങ്കിലും വിമര്‍ശിക്കാറുണ്ട്. നീ ചെയ്യുന്നത് ശരിയല്ല, ഈ സ്വഭാവം മാറ്റൂയെന്നൊക്കെയാണ് പറയാറുള്ളത്. കുറച്ച്കൂടി പാവമായ വേദികയെ കാണിക്കണം, തിരക്കഥ മാറ്റിയെഴുതാന്‍ പറയൂയെന്നും ഇടയ്ക്ക് പറയാറുണ്ട്. അങ്ങനെ മാറ്റിയെഴുതിയാല് ശരിയാവില്ലെന്ന് പറഞ്ഞാണ് അച്ഛനെ സമാധാനിപ്പിക്കാറുള്ളത്.
വേദികയുടെ കാഴ്ചപ്പാടില്‍ ചിന്തിക്കുമ്പോള്‍ അവള് ശരിയാണെന്ന് പറയുന്നവരുമുണ്ട്. പുതിയ തലമുറയിലെ കുട്ടികളില്‍ നിന്നും അത്തരത്തിലുള്ള അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. അവരും സീരിയല്‍ കാണുന്നുണ്ടെന്ന് അറിയുന്നത് അത്ഭുതമായാണ് തോന്നുന്നത്. കുടുംബവിളക്ക് രണ്ടാം ഷെഡ്യൂളില്‍ ആയിരിക്കുമ്പോഴായിരുന്നു പെണ്ണുകാണല്‍ നടന്നത്.
നേരത്തെ മുതലേ അച്ഛന് എനിക്ക് വിവാഹം ആലോചിക്കുന്നുണ്ടായിരുന്നു. അച്ഛന്റെ സുഹൃത്തായിരുന്നു ആലോചന കൊണ്ടുവന്നത്. സീരിയല്‍ മൂന്നാമത്തെ ഷെഡ്യൂളിലെത്തിയപ്പോഴേക്കും വിവാഹം ഉറപ്പിക്കുകയായിരുന്നു. മനേഷ് ചാലക്കുടി സ്വദേശിയാണ്. ബിസിനസ് കുടുംബത്തിലെ അംഗമാണ് അദ്ദേഹം.
മികച്ച പിന്തുണയാണ് ഭര്‍ത്താവില്‍ നിന്നും ലഭിക്കുന്നത്. കരിയറിനും വ്യക്തി ജീവിതത്തിനും തുല്യപ്രാധാന്യം നല്‍കുന്നയാളാണ് താന്‍. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനായാണ് കാത്തിരിക്കുന്നത്. ജോലിയെ ബാധിക്കാത്ത തരത്തിലാണ് വ്യക്തിജീവിതത്തിലെ കാര്യങ്ങള്‍ കൊണ്ടുപോവുന്നത്.
വിവാഹത്തിരക്കിലും കരിയര്‍ അതേ പോലെ കൊണ്ടുപോയിരുന്നു. വിനയന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നുണ്ട്. രണ്ട് മാസം മുമ്പ് തന്നെ തിരക്കഥ ലഭിച്ചിരുന്നു. സിനിമയിലെ അത്രയധികം സൗകര്യങ്ങള്‍ സീരിയലില്‍ കിട്ടില്ല.
അധികം സമ്മര്‍ദ്ദമില്ലാതെ ചങ്ങല പോലെയാണ് സീരിയലിലെ ജോലി പോവുന്നത്. ചിത്രീകരണത്തിനിടയില്‍ നിരവധി ടാസ്ക്കുകളുണ്ട്. സിനിമയായാലും സീരിയലായാലും വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് താന്‍. ശരണ്യ പറഞ്ഞു.