ENTERTAINMENTMALAYALAM

തനിക്കും ചെക്കനെകിട്ടിയെന്ന് ‘കുടുംബവിളക്കിലെ വില്ലത്തി’

ചലച്ചിത്ര നടി മോഡലിംഗ് ഫാഷന്‍ ഡിസൈനര്‍ കൊറിയോഗ്രാഫര്‍ എന്നിങ്ങനെ ബഹുമുഖ മേഖലകളില്‍ തിളങ്ങിയ താരമാണ് ശരണ്യ ആനന്ദ്. തമിഴ് സിനിമയിലൂടെയാണ് താരം സിനിമാ രംഗത്ത് വന്നതെങ്കിലും കൂടുതല്‍ അവസരങ്ങള്‍ ശരണ്യയെ തേടി വന്നത് മലയാളത്തിലാണ്. മേജര്‍ രവി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രമാണ് താരം മലയാളത്തില്‍ അഭിനയിച്ച ആദ്യ ചിത്രം. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. കുടുംബ പ്രേക്ഷകര്‍ക്ക് ഏറേ ഇഷ്ട്ടമായ കുടുംബവിളക്ക് എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയില്‍ നെഗറ്റീവ് റോളില്‍ താരം അഭിനയിക്കുന്നുണ്ട്. ശരണ്യ തന്റെ വിവാഹ വാര്‍ത്ത ആരാധകരോട് പങ്കുവെക്കുകയാണ് ഇപ്പോള്‍.
താരം പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായി മാറി. വരന്റെ പേര് മനേഷ് രാജന്‍ നായര്‍ എന്നാണ. അദ്ദേഹം ഹൃദയം കവര്‍ന്നുവെന്നും അദ്ദേഹത്തിന്റെ പേര് ഇനി തന്റെയൊപ്പം കാണുമെന്നും. തന്റെ തുടര്‍ന്നുള്ള ജീവിതത്തിലേക്ക് ഒരാളെ താന്‍ തെരഞ്ഞെടുത്തുവെന്നും എല്ലാവരുടെയും പ്രാര്‍ത്ഥന കൂടെയുണ്ടാകണമെന്നും താരത്തിന്റെ കുറിപ്പില്‍ പറയുന്നു. നിരവധിപേര്‍ ഇവര്‍ക്ക് ആശംസകളയിച്ചു.

Related Articles

Back to top button