ENTERTAINMENTMALAYALAM

മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ശാരദ നായർ അന്തരിച്ചു

കന്മദം, പട്ടാഭിഷേകം എന്നീ ചിത്രങ്ങളിലെ മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ശാരദ നായർ (92) അന്തരിച്ചു. തത്തമംഗലം കാദംബരിയിൽ പരേതനായ പുത്തൻ വീട്ടിൽ പത്മനാഭൻ നായ‌രുടെ ഭാര്യയാണ് പേരൂർ മൂപ്പിൽ മഠത്തിൽ ശാരദ നായർ.</p>

മോഹൻലാലിനെയും മഞ്ജു വാര്യരെയും നായികാനായകന്മാരാക്കി ലോഹിതദാസിന്റെ സംവിധാനത്തിൽ 1998-ൽ പുറത്തിറങ്ങിയ കന്മദത്തിലെ മുത്തശ്ശി വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മുത്തശ്ശി വേഷമായിരുന്നു ശാരദ നായർക്ക്.

Related Articles

Back to top button