ENTERTAINMENTMALAYALAM

‘ചെമ്മാനം നിലിച്ചിട്ടും നിന്നെയോര്‍ത്തു നിന്ന് ചുവന്ന ഞാന്‍’; സാരിയില്‍ അതിമനോഹരിയായി സരയു

മലയാളികളുടെ പ്രിയനായികയാണ് സരയു മോഹന്‍. വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ താരത്തിന് സാധിച്ചു. പിന്നീട് ടെലിവിഷന്‍ സീരിയലുകളിലും സരയു തിളങ്ങി.സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധനേടാറുണ്ട്. അത്തരത്തില്‍ ചുവന്ന സാരിയുടുത്തുള്ള താരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ചുവന്ന സാരിയില്‍ അതിമനോഹരിയായാണ് താരത്തെ ചിത്രങ്ങളില്‍ കാണാന്‍ കഴിയുക. ചിത്രത്തോടൊപ്പം സരയു പങ്കുവച്ച കുറിപ്പും ശ്രദ്ധനേടുകയാണ്. ‘ചെമ്മാനം നിലിച്ചിട്ടും നിന്നെയോര്‍ത്തു നിന്ന് ചുവന്ന ഞാന്‍! ചന്തം ചുവപ്പില്‍ എന്നുനീ ചൊന്നതില്‍ പിന്നെയിവള്‍ ചെമ്പരത്തി പൂപോല്‍ ചുവപ്പിലൊരുങ്ങി’ എന്നാണ് താരം കുറിച്ചത്.
എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനിയാണ് സരയു. കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തിലായിരുന്നു താരം അവസാനമായി വേഷമിട്ടത്. ചലച്ചിത്ര മേഖലയില്‍ സഹ സംവിധായകനായ സനല്‍ ആണ് സരയുവിനെ വിവാഹം ചെയ്തത്. ദാമ്പത്യജീവിത വിശേഷങ്ങളടക്കം എല്ലാം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്.

Related Articles

Back to top button