മലയാളം ബിഗ് സ്ക്രീനിലൂടെയും മിനി സ്ക്രീനിലൂടെയും നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സരയു മോഹന്‍. ദിലീപ് നായകനായ ചക്കരമുത്ത് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരം അതിന് ശേഷം ചെറുതും വലുതുമായ ഒരുപാട് വേഷങ്ങളില്‍ അഭിനയിച്ചു. നായികയായും സഹനടിയായും ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ച താരത്തിന് ഒരുപാട് ആരാധകരുമുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെ തന്റെ ആരാധകരുമായി സംവധിക്കുന്നതിന് താരം സമയം കണ്ടെത്താറുണ്ട്. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും വൈറലാകാറുമുണ്ട്. ഇപ്പോഴിതാ സരയുവിന്റെ ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താരത്തിന്റെ കുറിപ്പ്; ഈ പുഴയും കടന്ന് സിനിമ കണ്ടപ്പോഴാണ് പാവാടയും ബ്ലൗസും വേണമെന്ന ആഗ്രഹം കുഞ്ഞുമനസ്സില്‍ തോന്നിയത്. പിന്നെ വാശിയുടെയും അലറികരച്ചിലിന്റെയും മുഖം വീര്‍പ്പിച്ചു നടക്കലിന്റെയും ദിവസങ്ങള്‍.
സമരം വിജയം കണ്ടു, പച്ചാളത്ത് സിന്ദൂരം ടെസ്റ്റിസില്‍ നിന്ന് ഓറഞ്ച് ബ്ലൗസും നീല പാവാടയും അമ്മ വാങ്ങി തന്നു. പിന്നെ മഞ്ജുവാര്യര്‍ അടുക്കളയിലും മുറിയിലും എല്ലാം കാക്കകറുമ്പന്‍ കണ്ടാല്‍ കുറുമ്പന് എന്ന് പാടി നടപ്പായി. സ്കൂളില്‍ അതിട്ട് പാട്ടുപാടി (അന്ന് ഞാന്‍ പാട്ടുകാരിയും ആയിരുന്നു, പിന്നീട് മറ്റുള്ളവരോട് ചെയ്യുന്ന ക്രൂരതയുടെ ആഴം മനസിലാക്കി ഞാന്‍ സ്വയം ആ പരിപാടി നിര്‍ത്തി ) പാവാടയും ബ്ലൗസും വേറെ കുറേ വന്നു,
സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത അത്ര ഡ്രെസ്സുകള്‍ കൈയ്യില്‍ വന്ന് ചേര്‍ന്നു, മഞ്ജു ചേച്ചി വീണ്ടും സിനിമയില്‍ എത്തി, ഞാനും കറങ്ങിതിരിഞ്ഞു സിനിമയുടെ ഓരത്ത് ചെന്നെത്തി, സിനിമകളില്‍, ഓണം ഫോട്ടോഷൂട്ടുകളില്‍ പല നിറങ്ങളില്‍ പാവാടയും ബ്ലൗസ്സുകളും ഇട്ടു, എന്നാലും ഓറഞ്ച് ബ്ലൗസ് കാണുമ്പോള്‍ ഒരിഷ്ടമാണ്, ആദ്യമായി സ്വന്തമായതിനോടുള്ള ഒരു ഇഷ്ടമുണ്ടല്ലോ, ലത്….
ഓരോരോ ഭ്രാന്തുകള്‍ താരം കുറിച്ചു.