BREAKING NEWSKERALALATEST

ജോലി തട്ടിപ്പ്: ഉന്നതര്‍ കുടുങ്ങുമെന്നതിനാല്‍ സരിതയെ രക്ഷിക്കാന്‍ അണിയറ നീക്കം

തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും വ്യാജ നിയമന ഉത്തരവുകള്‍ തയാറാക്കുകയും ചെയ്‌തെന്ന കേസില്‍ സരിത എസ്.നായരെയും മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യരുതെന്നു പൊലീസിന് നിര്‍ദേശം.
ഭരണകക്ഷി നേതാക്കളുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണു നെയ്യാറ്റിന്‍കര പൊലീസിനു നിര്‍ദേശം നല്‍കിയത്. അതിനാല്‍ പ്രതികളുടെ വീടുകള്‍ റെയ്ഡ് ചെയ്യാനോ രേഖകള്‍ പിടിച്ചെടുക്കാനോ അന്വേഷണസംഘം തയാറാകുന്നില്ല. സരിതയെ അറസ്റ്റ് ചെയ്താല്‍ പല ഉന്നതരും കുടുങ്ങുമെന്നാണു കരുതുന്നത്. സിപിഐ നേതാവ് ടി.രതീഷും ഷാജു പാലിയോടുമാണു മറ്റു പ്രതികള്‍.
കെടിഡിസിയിലും ബവ്‌റിജസ് കോര്‍പറേഷനിലും ജോലി ലഭിക്കുന്നതിനു 16 ലക്ഷം രൂപ നല്‍കിയ 2 പേരാണ് പരാതി നല്‍കിയത്. സംഘം 20ലേറെപ്പേരെ കബളിപ്പിച്ചതായാണു പൊലീസ് കരുതുന്നത്.
ബവ്‌കോ മാനേജിങ് ഡയറക്ടറുടെ വ്യാജ ഒപ്പിട്ട നിയമന ഉത്തരവുമായി ചിലര്‍ ജോലിയില്‍ ചേരാന്‍ എത്തി. അവിടത്തെ ഉദ്യോഗസ്ഥ മീനാകുമാരിയെ കണ്ടപ്പോള്‍ ഇത്തരത്തിലൊരു നിയമന ഉത്തരവില്ലെന്നാണ് അറിയിച്ചത്. പണം നല്‍കിയവര്‍ ഇക്കാര്യം സരിതയെ അറിയിച്ചു. ഏതാനും മണിക്കൂറുകള്‍ക്കകം മീനാകുമാരി യുവാക്കളെ വിളിച്ച് എന്തിനാണു സരിതയെ വിളിച്ചതെന്നു ചോദിച്ചു കയര്‍ത്തു. തട്ടിപ്പുസംഘത്തിനു ബവ്‌കോയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നാണു പൊലീസിനു ലഭിച്ച സൂചന.
നിയമന ഉത്തരവുമായി യുവാക്കള്‍ എത്തിയപ്പോള്‍ തന്നെ വ്യാജമാണെന്നു തിരിച്ചറിഞ്ഞെന്നും സംഭവം വിജിലന്‍സ് അന്വേഷണത്തിനു വിട്ടെന്നുമാണു ബവ്‌കോ ഉദ്യോഗസ്ഥരുടെ വാദം. വിജിലന്‍സാകട്ടെ അന്വേഷണം ആരംഭിച്ചിട്ടുമില്ല. പൊലീസില്‍ പരാതിയും നല്‍കിയിട്ടില്ല. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.വിജയകുമാര്‍ ചെയര്‍മാനായ കെടിഡിസിയുടെ പേരിലുള്ള വ്യാജ നിയമന ഉത്തരവുകളും പുറത്തുവന്നിട്ടുണ്ട്. കെടിഡിസിയും പൊലീസിനെ സമീപിച്ചിട്ടില്ല.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker