KERALALATEST

തൊഴില്‍ തട്ടിപ്പ് കേസ്: പരാതിക്കാരന് വധഭീഷണി; സരിത നായരുടെ ഇടനിലക്കാരനെതിരെ കേസ്

തിരുവനന്തപുരം: സോളാര്‍ കേസിന് പിന്നാലെ സരിത എസ്. നായര്‍ക്കെതിരായ തൊഴില്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന് വധഭീഷണി. കേസിലെ രണ്ടാം പ്രതി ഷാജുവിനെതിരെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു. സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത ലക്ഷങ്ങല്‍ തട്ടിയെന്നാണ് കേസ്. നെയ്യാറ്റിന്‍കര സ്വദേശികളായ രതീഷ്, ഷാജു എന്നിവരാണ് ജോലി വാഗ്ദനം ചെയ്തു ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങിയത്. ഈ രണ്ടുപേരും സോളാര്‍ കേസ് പ്രതിയായ സരിത നായരുടെ ഇടനിലക്കാരെന്നാണ് പരാതിക്കാരുടെ മൊഴിയില്‍ പറയുന്നത്.
എന്നാല്‍ പണം നഷ്ടമായ രണ്ടുപേരാണ് നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കിയത്. ഇതില്‍ ഒരു പരാതിക്കാരെന്റെ ഫോണിലേക്ക് വിളിച്ചാണ് കേസിലെ രണ്ടാം പ്രതിയായ ഷാജു ഭീഷണിപ്പെടുത്തിയത്. ഈ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെയാണ് നെയ്യാറ്റികര പൊലീസിന് പരാതിക്കാരന്‍ കൈമാറിത്. സരിതക്കെതിരെ പരാതി നല്‍കിയ ശേഷം ഓഫീസിലെത്തിയും ചിലര്‍ ഭീഷണിപ്പെടുത്തതായും പരാതിയില്‍ പറയുന്നുണ്ട്. കെടിഡിസി, ബെവ്‌ക്കോ എന്നീ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ശേഷം പ്രതികള്‍ ജോലിക്ക് ഹാജരാകാനുള്ള ഉത്തരവും നല്‍കി. ഇതുമായി ഓഫീസുകളില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. പക്ഷെ പരാതി നല്‍കിശേഷം പരാതിക്കാര്‍ തുടര്‍ന്ന് പൊലീസിനോട് സഹകരിച്ചില്ല.
അതേസമയം പണം നല്‍കി കേസ് ഒത്തു തീര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പരാതിക്കാര്‍ മാറിനിന്നതെന്നാണ് പൊലീസിന്റെ സംശയം. കൂടാതെ പരാതിക്കാര്‍ക്ക് ജീവന് ഭീഷണിയുണ്ടായിരുന്നുവെന്ന കാര്യവും ഇപ്പോള്‍ പുറത്തുവരുന്നു. കേസെടുത്ത് ഒരുമാസം കഴിഞ്ഞിട്ടും പ്രതികളെ ഇതേവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. പൊലീസ് അന്വേഷണം നടക്കുന്നതിടെ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി രതീഷ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് സത്യപ്രതിജ്ഞയും ചെയ്തു. കേസൊതുക്കാന്‍ പൊലീസിലും വന്‍ സമ്മര്‍ദ്ദമുണ്ടെന്നാണ് ആക്ഷേപം.

Related Articles

Back to top button