KERALALATEST

ജോലി തട്ടിപ്പ് കേസ്: മുന്‍കൂര്‍ ജാമ്യം തേടി സരിത നായര്‍ കോടതിയില്‍

തിരുവനന്തപുരം: ജോലി തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത നായര്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. സരിത നായരെ കൂടാതെ രതീഷ്, സാജു എന്നിവര്‍ക്കെതിരെ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സരിതയും മറ്റു പ്രതികളും മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്.
കെടിഡിസിയിലും ബിവറേജസ് കോര്‍പറേഷനിലും ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് കേസ്. നെയ്യാറ്റിന്‍കര സ്വദേശികളായ രണ്ടു പേരാണ് പരാതി നല്‍കിയിരുന്നത്. രണ്ടു മാസങ്ങള്‍ക്കു മുമ്പാണ് പരാതി ഉയര്‍ന്നത്. വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. ഇരുപതോളം പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്.
പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രൊസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വ്യാജരേഖയുണ്ടാക്കി കോടതിയെ കബളിപ്പിച്ചിട്ടുണ്ടെന്നും പ്രൊസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker