KERALALATEST

തന്റെ പേരില്‍ പലരും പണം വാങ്ങിയിട്ടുണ്ടാകാം,ജയിലില്‍ നിന്നെഴുതിയ കത്തില്‍ പറഞ്ഞതെല്ലാം സത്യമെന്ന് സരിത

തിരുവനന്തപുരം: സോളാര്‍ കേസില്‍ താന്‍ രാഷ്ട്രീയ ആയുധമാക്കപ്പെട്ടോയെന്ന് സംശയിക്കുന്നതായി സരിത എസ് നായര്‍. വിവാദം ആറിത്തണുത്ത ഇക്കാലത്ത് തനിക്കും നീതി കിട്ടിയില്ലെന്നാണ് നിക്ഷേപകരെ പോലെ സരിത കൂട്ടിച്ചേര്‍ക്കുന്നു. അഞ്ച് ലക്ഷം മാത്രമായിരുന്നു തട്ടിപ്പ് കേസുകളൊതുക്കാന്‍ യുഡിഎഫ് നല്‍കിയത്. തന്റെ പേരില്‍ പലരും പണം വാങ്ങിയിട്ടുണ്ടാകാം.

എന്നാല്‍, സ്ഥലം ഉള്‍പ്പെടെ വിറ്റാണ് നിക്ഷേപകരില്‍ ചിലരുടെ പണം താന്‍ തിരിച്ചു നല്‍കിയതെന്നും സരിത പറയുന്നു. ശിവരാജന്‍ കമ്മീഷനോടും അന്വേഷണ ഉദ്യോഗസ്ഥരോടും എല്ലാം പറഞ്ഞിട്ടും കേസുകള്‍ നീളുന്നതിന്റെ കാരണം അറിയില്ലെന്നും ടീം സോളാര്‍ പൊളിയാന്‍ കാരണം നിക്ഷേപകരുടെ പണം ബിജുരാധാകൃഷ്ണന്‍ കൊണ്ടുപോയതാണെന്നും സരിത പറഞ്ഞു.

സരിതയെ 2013 ജൂണ്‍ രണ്ടിന് കസ്റ്റഡിയിലായതോടെയാണ് സോളാര്‍ ബോംബ് പൊട്ടിത്തുടങ്ങിയത്. 2014 ഫെബ്രുവരി 21ന് ജയില്‍ വിട്ട സരിതയുടെ വെളിപ്പെടുത്തലുകള്‍ ഉണ്ടാക്കിയത് വലിയ കോളിളക്കമായിരുന്നു. തുറന്ന് പറച്ചില്‍ പരമ്പരകള്‍ക്ക് ശേഷം കേരളം വിട്ട സരിത പവര്‍ കണ്‍സല്‍ട്ടന്റായും പേപ്പര്‍ കപ്പ് യൂണിറ്റ് നടത്തിയും ഒരു വര്‍ഷത്തോളമായി നാഗര്‍കോവിലിലാണ്. സോളാറില്‍ ഒരേ സമയം പ്രതിയും പരാതിക്കാരിയുമാണ് സരിത. ജയിലില്‍ നിന്നെഴുതിയ കത്തില്‍ പറഞ്ഞതെല്ലാം സത്യമാണെന്നും സരിത പറയുന്നു.

Related Articles

Back to top button