KERALALATEST

റിപ്പബ്ലിക്ദിന പരേഡ് ഒഴിവാക്കണമെന്ന് ശശി തരൂര്‍; ഞങ്ങളുടെ അഭിപ്രായമല്ലെന്നു കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോവിഡ് സാഹചര്യത്തില്‍ റിപ്പബ്ലിക് ദിനാഘോഷം ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. എന്നാല്‍, ഇത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും റിപ്പബ്ലിക് ദിനം മറ്റെന്നത്തേക്കാള്‍ ആഘോഷിക്കേണ്ട സമയമാണിതെന്നും കോണ്‍ഗ്രസ് വക്താവ് അല്‍ക ലാമ്പ പറഞ്ഞു.
കോവിഡ് കാലത്ത് സാധാരണപോലെ പരേഡ് കണ്ട് ആള്‍ക്കാരെ കൈയടിപ്പിക്കുന്നത് നിരുത്തരവാദപരമാണെന്നായിരുന്നു തരൂരിന്റെ അഭിപ്രായം. ബ്രിട്ടനിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യാസന്ദര്‍ശനം റദ്ദാക്കിയത് ചൂണ്ടിക്കാട്ടി ട്വിറ്ററിലാണ് അദ്ദേഹം ഈയാവശ്യമുന്നയിച്ചത്.
‘കോവിഡിന്റെ രണ്ടാംതരംഗംകാരണം ബോറിസ് ജോണ്‍സന്റെ ഇന്ത്യാസന്ദര്‍ശനം റദ്ദാക്കി. റിപ്പബ്ലിക്ദിനത്തില്‍ നമുക്ക് മുഖ്യാതിഥിയില്ല. എന്തുകൊണ്ട് നമുക്ക് ഒരുപടി മുന്നോട്ടുപോയി ആഘോഷം റദ്ദാക്കിക്കൂടാ..?’ തരൂര്‍ ട്വീറ്റ് ചെയ്തു. ജനാധിപത്യവും ഭരണഘടനയും വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് റിപ്പബ്ലിക് ദിനവും സ്വാതന്ത്ര്യദിനവുമൊക്കെ കൊണ്ടാടണമെന്നായിരുന്നു അല്‍ക ലാമ്പയുടെ പ്രതികരണം.

Related Articles

Back to top button