BREAKING NEWSKERALALATEST

പ്രവാസികളുടെ വരുമാനത്തിന് നികുതി; കൊടുംചതി, പിന്‍വലിക്കണം: ശശി തരൂര്‍

തിരുവനന്തപുരം: പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിനും രാജ്യത്ത് നികുതി നല്‍കണമെന്ന ധനകാര്യ ബില്ലിലെ ഭേദഗതി സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തത വരുത്തണമെന്ന് ഡോ. ശശി തരൂര്‍ എം.പി. ആവശ്യപ്പട്ടു.
നികുതി നല്‍കേണ്ടതില്ലാത്ത രാജ്യങ്ങളില്‍ ജോലിചെയ്യുന്ന പ്രവാസികള്‍, വര്‍ഷത്തില്‍ ഒരുദിവസംപോലും നാട്ടില്‍ വന്നിട്ടില്ലെങ്കിലും അവരുടെ വരുമാനത്തിന് നികുതി നല്‍കണമെന്നാണ് ഭേദഗതി. പ്രവാസികളോട് കേന്ദ്രം കാട്ടുന്ന ചതിയാണിതെന്നും ശശി തരൂര്‍ പറഞ്ഞു.
വ്യക്തതയില്ലാത്ത തരത്തിലാണ് ഇക്കാര്യത്തിലുള്ള ബില്‍ രഹസ്യമായി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പ്രവാസികള്‍ നാട്ടില്‍ സമ്പാദിക്കുന്ന വരുമാനത്തിന് മാത്രം നികുതി നല്‍കിയാല്‍ മതിയെന്നാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നത്. അതാണിപ്പോള്‍ മാറ്റിയത്. ഇക്കാര്യത്തില്‍ വ്യക്തതവരുത്തണമെന്ന് ധനമന്ത്രിയോട് ആവശ്യപ്പെട്ടുവെങ്കിലും മറുപടിയുണ്ടായിട്ടില്ല തരൂര്‍ വ്യക്തമാക്കി

Related Articles

Back to top button