തിരുവനന്തപുരം: ദേശീയനേതൃത്വത്തിനെതിരെ കത്തയച്ച ശശി തരൂരിനെതിരെ മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ്. പാര്‍ട്ടി അച്ചടക്കം എല്ലാവരും പാലിക്കണം. അഭിപ്രായം പാര്‍ട്ടി വേദികളിലാണ് പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് വരാതെ ഡല്‍ഹിയിലിരുന്ന് നിരന്തരമായി നേതാക്കളെ കാണുന്ന ആളാണ് തരുര്‍ എന്തിനാണ് കത്തെഴുതിയതെന്ന് വ്യക്തമാല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. എന്നാല്‍ കത്തില്‍ ഒപ്പിട്ട പി ജെ കുര്യനെ മുല്ലപ്പള്ളി ന്യായീകരിച്ചു.
കത്ത് ദുരുദ്ദ്യേശപരമല്ലെന്ന് കുര്യന് രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ വിശദീകരിച്ചതോടെ അടഞ്ഞ അധ്യായമായെന്നാണ് മുല്ലപ്പള്ളിയുടെ വിശദീകരണം.