തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് സർക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണെന്ന് ശശി തരൂർ എംപി. തെരുവുകളിൽ പ്രതിഷേധത്തിനിറങ്ങാൻ സർക്കാരിന്റെ അഴിമതി ആരോപണങ്ങൾ നിർബന്ധിതരാക്കുകയാണെന്നും തരൂർ കുറ്റപ്പെടുത്തി.
സർക്കാരിന്റെ മോശം നേതൃമികവും അനാസ്ഥയുമാണ് ഇപ്പോൾ കോവിഡ് രോഗികളുടെ എണ്ണം വർധിക്കാൻ കാരണം. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ മോശമാകുകയാണ്. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രമിറക്കാൻ സർക്കാർ തയ്യാറാകണമെന്നും തരൂർ ആവശ്യപ്പെട്ടു. നേരത്തെ കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് പ്രശംസിച്ച എംപി കൂടിയാണ് തരൂർ.