KERALALATEST

ജയലളിതയുടെ തോഴി ശശികല ഇന്ന് ജയില്‍ മോചിതയാകും

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലയുടെ നാല് വര്‍ഷത്തെ ശിക്ഷാകാലാവധി ഇന്ന് പൂര്‍ത്തിയാകും. രാവിലെ 10:30ന് ജയില്‍ മോചന ഉത്തരവ് ആശുപത്രിയില്‍ കഴിയുന്ന ശശികലയ്ക്ക് കൈമാറും. കൊവിഡ് മുക്തയായ ശേഷം അടുത്താഴ്ചയോടെ ചെന്നൈയിലേക്ക് മടങ്ങാനാണ് പദ്ധതി.ശിക്ഷ കഴിഞ്ഞ് തിരികെയെത്തുന്ന ശശികലയ്ക്ക് വന്‍ സ്വീകരണം നല്‍കാനാണ് അനുയായികളുടെ പദ്ധതി. ബെംഗ്ലൂരു മുതല്‍ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയുള്ള സ്വീകരണറാലിയാണ് നിശ്ചയിച്ചിരിക്കുന്നത്. ചെന്നൈയില്‍ ശക്തിപ്രകടനവും നടത്തും. ശശികലയോടെ വരവോടെ അണ്ണാഡിഎംകെ പിളരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ശശികലയുടെ ഭാഗത്തുനിന്ന് എന്ത് നീക്കമാണ് ഉണ്ടാവുകായെന്ന് കാത്തിരിക്കുകയാണ് തമിഴകം.

Related Articles

Back to top button