ബെംഗളുരു: തമിഴക രാഷ്ട്രീയത്തിലേക്കുളള ശശികലയുടെ തിരിച്ചുവരവ് വൈകില്ല. ജയില്‍ മോചിതയായിട്ടും കോവിഡ് ചികിത്സയില്‍ തുടര്‍ന്ന ശശികല ബെംഗളുരു വിക്ടോറിയ ആശുപത്രിയില്‍ നിന്ന് മടങ്ങി.എ.ഐ.എ.ഡി.എം.കെ.പതാക വെച്ച കാറിലാണ് ശശികല പുറത്തേക്ക് വന്നത്.തമിഴ്നാട്,കര്‍ണാടക അതിര്‍ത്തിയില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയുന്ന ശശികല ഈ ആഴ്ച അവസാനം തമിഴ്നാട്ടിലേക്ക് പോകും.
പന്ത്രണ്ട് മണിയോടെയാണ് ശശികല ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് വന്നത്. അമ്മാ മുന്നേറ്റ കഴകം നേതാവും എം.എല്‍.എയുമായ ടിടിവി ദിനകരന്, മുന്‍മന്ത്രി പളനിയപ്പന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
അനധികൃത സ്വത്തുസമ്പാദനക്കേസിലെ ശിക്ഷാ കാലാവധി ബുധനാഴ്ച പൂര്‍ത്തിയായെങ്കിലും കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ശശികല ആശുപത്രിയില്‍ തുടരുകയായിരുന്നു. ശശികലയെ വരവേല്‍ക്കാന്‍ നൂറുകണക്കിന് അനുയായികള്‍ വിക്ടോറിയ ആശുപത്രി പരിസരത്ത് എത്തിയിരുന്നു. ആശുപത്രി വിട്ടെങ്കിലും സമ്പര്‍ക്ക വിലക്കില്‍ തുടരാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
തമിഴ്നാട് കര്‍ണാടക അതിര്‍ത്തിയായ അട്ടിബലയില് ജയടിവി സി.ഇ.ഒയുടെ ഉടമസ്ഥതയിലുളള വീട്ടിലേക്കാണ് ശശികലയെ മാറ്റിയിലിക്കുന്നതെന്നാണ് സൂചന. വരുന്ന ഫെബ്രുവരി മൂന്നിനോ അ്ഞ്ചിനോ പതിനായിരം കാറുകളുടെ അകമ്പടിയോടെ ശശികലയെ ചെന്നൈയിലേക്ക് കൊണ്ടുപോകാനാണ്എ.ഐ.എ.ഡി.എം.കെ. ഒരുങ്ങുന്നത്.