ART & CULTUREKERALALATESTLIFE STYLE

കൊമ്പന്റെ കൊമ്പില്‍ നിന്ന് ഇതാ ഒരു സേവ് ദ് ഡേറ്റ്

വിവാഹവും അതിനോട് അനുബന്ധിച്ച് നടക്കുന്ന വെഡിങ് ഫോട്ടോഷൂട്ടുമെല്ലാം ആര്‍ഭാടമാക്കുന്നതില്‍ മലയാളികള്‍ ഒട്ടും പുറകിലല്ല. സിനിമയിലെ ചിത്രങ്ങളെയും മറ്റു പല മോഡലിംഗ് ചിത്രങ്ങളെയും വെല്ലുന്ന രീതിയിലാണ് ഇപ്പോള്‍ പലരും വെഡിങ് ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്നത്. ഇതില്‍ പലതും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ഒപ്പം വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്.
എന്നാലും അതെല്ലാം അവരുടെ സ്വന്തം ഇഷ്ടമാണ്. എല്ലാ മേഖലയിലുള്ള ജോലിക്കാരെയും കൊറോണക്കാലം ബുദ്ധിമുട്ടിലാക്കി. അതില്‍ പ്രധാനമായിരുന്നു വെഡിങ് ഫോട്ടോഗ്രാഫേഴ്‌സ്. വിവാഹങ്ങള്‍ കൂടുതലായി നടക്കുന്ന ഈ മാസങ്ങളില്‍ പക്ഷേ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് വളരെ ലളിതമായിട്ടായിരുന്നു പല വിവാഹങ്ങളും.
മാസങ്ങള്‍ക്ക് ശേഷം വീണ്ടും വെഡിങ് ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ആദര്‍ശ് രാജ ് – സ്‌നേഹ മുരളി എന്നിവരുടെ സേവ് ദ് ഡേറ്റ് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. പുത്തന്‍കുളം ഉണ്ണിമങ്ങാട് ഗണപതിയെന്ന ഗജവീരന്റെ ആഢ്യത്വവും പരമ്പരാഗത തനിമ നിറയുന്ന വീടുമാണ് ഇവരുടെ ചിത്രത്തെ മനോഹരമാക്കുന്നത്. അതിമനോഹരമായ ഈ ചിത്രങ്ങള്‍ കാണാം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker